ഗ്രീസ്: ഇഡോമെനി ക്യാംപില്‍ നിന്ന് അഭയാര്‍ഥികളെ മാറ്റുന്നു

ഏതന്‍സ്: ഗ്രീസ്-മാസിഡോണിയ അതിര്‍ത്തിയില്‍ കുടുങ്ങിയ ആയിരക്കണക്കിന് അഭയാര്‍ഥികളെ ഇഡോമെനി ക്യാംപില്‍ നിന്നു ഗ്രീക്ക് അധികൃതര്‍ മാറ്റുന്നു. ഗ്രീസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ തെസ്സാലോനികിക്കടുത്ത് തയ്യാറാക്കിയ ക്യാംപുകളിലേക്കാണ് മാറ്റുന്നത്.
നൂറുകണക്കിന് പോലിസുകാരെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ബലപ്രയോഗം പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഭയാര്‍ഥികളുടെ വടക്കന്‍ യൂറോപ്പിലേക്കുള്ള ഒഴുക്ക് കുറയ്ക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് മാസിഡോണിയ അതിര്‍ത്തിയടച്ചത്. അതിര്‍ത്തിയില്‍ കുടുങ്ങിയ 8400ഓളം അഭയാര്‍ഥികള്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ കൂടാരം കെട്ടി താമസിച്ചുവരുകയാണ്. പത്തു ദിവസത്തിനുള്ളില്‍ മുഴുവന്‍ പേരെയും ക്യാംപില്‍നിന്നു മാറ്റാനാണ് പദ്ധതി. സിറിയ, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ക്യാംപില്‍ ഉള്ളത്. നൂറുകണക്കിന് കുട്ടികളും ഇവരില്‍ പെടും. 14,000ത്തോളം പേര്‍ നേരത്തേ ക്യാംപിലുണ്ടായിരുന്നെങ്കിലും പിന്നീട് തിരിച്ചുപോവുകയായിരുന്നു.
Next Story

RELATED STORIES

Share it