ഗ്രീസ് അഭയാര്‍ഥി ബില്ല് പാസാക്കി

ഏതന്‍സ്: രാജ്യത്തെത്തിയ അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കയക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള ബില്ല് ഗ്രീക്ക് പാര്‍ലമെന്റ് പാസാക്കി. കഴിഞ്ഞ മാസം ഒപ്പുവച്ച ഇയു-തുര്‍ക്കി കരാര്‍ പ്രകാരമാണ് ഗ്രീസ് ബില്ല് അവതരിപ്പിച്ചത്. സിറിയയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള അനിയന്ത്രിതമായ അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കാന്‍ ബില്ല് സഹായകരമാവുമെന്ന് ഗ്രീസ് വ്യക്തമാക്കി.
300 അംഗ പാര്‍ലമെന്റില്‍ 169 എംപിമാര്‍ ബില്ലിന് അനുകൂലമായും 107 പേര്‍ എതിരായും വോട്ട് ചെയ്തു. അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതു സംബന്ധിച്ച യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശങ്ങള്‍ ബില്ല് നിയമമായതോടെ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. അതേസമയം ബില്ല് അതിവേഗം പാസാക്കിയതിനെതിരേ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചു. 150 പേജോളം വരുന്ന ബില്ല് ഒറ്റദിവസം മാത്രമെടുത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it