World

ഗ്രീസില്‍ മേയര്‍ക്ക് മര്‍ദനം

ഏതന്‍സ്: ഗ്രീസിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ തെസ്സലോണികിയില്‍ മേയറെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നു മര്‍ദിച്ചു. മേയര്‍ യാനിസ് ബൂട്ടാറിസി(75)നു നേരെ ആളുകള്‍ കുപ്പികള്‍ കൊണ്ട് അടിക്കുകയായിരുന്നു. ദേശവിരുദ്ധ കാഴ്ചപ്പാടുകള്‍ കൊണ്ടാണ് മേയര്‍ യാനിസ് ബൂട്ടാറിസ് അറിയപ്പെടുന്നത്.
അദ്ദേഹം ഒന്നാം ലോകയുദ്ധക്കാലത്ത് തുര്‍ക്കികളാല്‍ കൊല്ലപ്പെട്ട ഗ്രീക്കിലെ ഗോത്രങ്ങളുടെ ഓര്‍മദിവസം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ദേശീയവാദികള്‍ ആക്രമിച്ചത്. ബൂട്ടാറിസ് പതാക ഉയര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ ചടങ്ങിലേക്ക് എത്തുകയായിരുന്നു.
പിന്നീട് കുപ്പികള്‍ കൊണ്ട് മേയറുടെ തലയ്ക്കും കാലിനും അടിക്കുകയും മര്‍ദനത്താല്‍ മേയര്‍ താഴെ വീണെന്നും ചടങ്ങിനെത്തിയിരുന്ന തെസ്സലോണികി കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ മേയര്‍ക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ചു.
Next Story

RELATED STORIES

Share it