kozhikode local

ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് മൂവ്‌മെന്റ് : പ്രവര്‍ത്തന രേഖ പ്രഖ്യാപിച്ചു



കോഴിക്കോട്: ഹരിത കേരളം പദ്ധതിയുടെ വിജയത്തിനായി കുടുംബശ്രീ, എന്‍എസ്എസ് എന്നിവരുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജിസം ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് മൂവ്‌മെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സുരഭി ലക്ഷ്മി ഒരു വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ പ്രഖ്യാപിച്ചു. ജനങ്ങള്‍ നട്ട് വളര്‍ത്തുന്ന വൃക്ഷത്തൈകളുടെ ഓരോ മൂന്ന് മാസത്തേയും വളര്‍ച്ച പ്രകടമാവുന്ന ഫോട്ടോ ഏൃലലിഇഹലമിഋമൃവേ .ീൃഴ എന്ന വെബ്—സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അപ്‌ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും മികച്ച പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഹരിതപുരസ്‌കാരം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്.2020ഓടെ കേരളത്തില്‍ നിന്നും ഇങ്ങനെ സംരക്ഷിക്കപ്പെട്ട ഒരുകോടി വൃക്ഷത്തൈകളുടെ വിവരം ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പദ്ധതിയിലേക്ക് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ഈ വര്‍ഷം ജില്ലയില്‍ നിന്നും സംരക്ഷിക്കപ്പെട്ട തൈകളുടെ ചിത്രം അടങ്ങിയ റിപ്പോര്‍ട് 2018 ജൂണ്‍ 5ന് കേരള മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനും ലക്ഷ്യമിടുന്നു. ഏറ്റവും കൂടുതല്‍ തൈകള്‍ അപ്‌ലോഡ് ചെയ്യുന്ന കോളജിനും നിയോജകമണ്ഡലത്തിനും തദ്ദേശ സ്വയം ഭരണസ്ഥാപനത്തിനും വാര്‍ഡിനും സന്നദ്ധ സംഘടനകള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബ്രാന്‍ഡ് അംബാസഡര്‍ പ്രഖ്യാപനം ഇന്നലെ ഉച്ചക്ക് രണ്ടിന് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബുപറശ്ശേരി സുരഭിക്ക് ജിസം ഫൗണ്ടേഷന്റെ സ്‌നേഹോപഹാരം നല്‍കി. ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ജിസം ഫൗണ്ടേഷന്‍ നല്‍കുന്ന വൃക്ഷ വിത്തുകളും മറ്റ് സമ്മാനങ്ങളും സുരഭി വിതരണം ചെയ്യുകയും ആര്‍ട്‌സ് കോളേജ് പരിസരത്ത് ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.
Next Story

RELATED STORIES

Share it