kasaragod local

ഗ്രീന്‍ ഓഫിസ് പദ്ധതിക്ക് തുടക്കം

പിലിക്കോട്: പിലിക്കോട് പഞ്ചായത്ത് ആവിഷ്‌കരിച്ച ഊര്‍ജ്ജായനം പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഓഫിസുകളിലുമുള്ള ഇഎംസി ഉപകരണങ്ങള്‍ക്ക് പകരം ഗുണമേന്മയും വൈദ്യുതക്ഷമതയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രകൃതിക്ക് ഇണങ്ങുന്ന ഊര്‍ജ്ജ സൗഹൃദ ഗ്രീന്‍ ഓഫിസുകളാക്കി മാറ്റുന്ന പദ്ധതി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇഎംസി കേരള ഡയരക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരുന്നു.
Next Story

RELATED STORIES

Share it