ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതി: മന്‍സൂര്‍ അലിഖാന്‍ ജയിലില്‍ ഉപവാസം തുടങ്ങി

കോയമ്പത്തൂര്‍: 10,000 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ചെന്നൈ-സേലം ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിയില്‍ പ്രതിഷേധിച്ച് തമിഴ് സിനിമാ നടന്‍ മന്‍സൂര്‍ അലിഖാന്‍ സേലം സെന്‍ട്രല്‍ ജയിലില്‍ നിരാഹാരസമരം തുടങ്ങി. പദ്ധതിയുമായി മുന്നോട്ടുപോവുന്ന തമിഴ്‌നാട് സര്‍ക്കാരിനെതിരേ ശബ്ദിച്ചതിനാണ് ഖാനെ ഈ മാസം 14ന് അറസ്റ്റ് ചെയ്തത്. ഹൈവേ പദ്ധതി ജനങ്ങളെ കലാപത്തിലേക്കു നയിക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നുവെങ്കില്‍ താന്‍ എട്ടുപേരെ വെട്ടിക്കൊല്ലുമെന്നും അദ്ദേഹം പറഞ്ഞെന്ന് പോലിസ് ആരോപിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നില്ല. പദ്ധതിക്കെതിരേ പ്രതിഷേധിച്ച് അറസ്റ്റിലായ പരിസ്ഥിതിപ്രവര്‍ത്തകന്‍ പിയൂഷ് മനുഷിന് സേലം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഖാന് ജാമ്യം നിഷേധിച്ചു.
Next Story

RELATED STORIES

Share it