ഗ്രീന്‍ഫീല്‍ഡ് റോഡ് അനിവാര്യം: മന്ത്രി കെസി ജോസഫ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ ചൊവ്വ- മട്ടന്നൂര്‍ റോഡ് വീതി കൂട്ടിയാലും ഭാവി വികസനത്തിന് ഗ്രീന്‍ഫീല്‍ഡ് റോഡ് അനിവാര്യമാണെന്ന് മന്ത്രി കെസി ജോസഫ്. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒപ്പം എന്ന പേരില്‍ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷം വികസന മേഖലയില്‍ കുതിച്ചുചാട്ടം നടത്താനായിട്ടുണ്ട്. അഴീക്കല്‍ തുറമുഖം പ്രധാന തുറമുഖമാക്കാന്‍ പ്രാരംഭഘട്ടമായി ബജറ്റില്‍ തുക വകയിരുത്തിയതിനു പിന്നാലെ പരിയാരം മെഡിക്കല്‍ കോളജ് ഈ സര്‍ക്കാര്‍ കാലത്തുതന്നെ ഏറ്റെടുക്കും. പാലുല്‍പാദന രംഗത്ത് സ്വയംപര്യാപ്തത നേടുകയും ശ്രീകണ്ഠാപുരത്ത് 15 ഏക്കറില്‍ മില്‍മ മലയോര ഡയറി പ്ലാന്റ് നിര്‍മാണം തുടങ്ങാനും കഴിഞ്ഞത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ ടി ശശി മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it