ഗ്രാമ പ്രതിരോധ സമിതികള്‍ പിരിച്ചുവിടണം: പിഡിപി

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഗ്രാമ പ്രതിരോധ സമിതികള്‍ പിരിച്ചു വിടുന്നത് സംബന്ധിച്ച് ഭരണസമിതിയില്‍ ഭിന്നത.
തീവ്രവാദികളെ നേരിടാനെന്ന പേരില്‍ 90കളുടെ മധ്യത്തിലാണ് ഗ്രാമ പ്രതിരോധ സമിതികള്‍ രൂപീകൃതമായത്. ലക്ഷ്യം പൂര്‍ത്തിയായ സാഹചര്യത്തില്‍ സമിതികള്‍ പിരിച്ചുവിടണമെന്ന് പിഡിപി മന്ത്രി ചൗധരി സുല്‍ഫിക്കര്‍ അലി ആവശ്യപ്പെട്ടു.
സമിതികള്‍ നിലനിര്‍ത്തണമെന്നാണ് പിഡിപിയുടെ സഖ്യകക്ഷിയായ ബിജെപിയുടെ നിലപാട്. സമിതികള്‍ പിരിച്ചുവിടണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടിരുന്നു. ഗ്രാമ പ്രതിരോധ സമിതി അംഗങ്ങള്‍ രജൗറി ജില്ലയില്‍ മൂന്നുപേരെ വെടി വച്ചു കൊന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഈ ആവശ്യം ഉന്നയിച്ചത്.
Next Story

RELATED STORIES

Share it