thiruvananthapuram local

ഗ്രാമീണ മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി

നെടുമങ്ങാട്: എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രാമീണമേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച നേട്ടമാണ് ഭൂരിപക്ഷം സ്‌കൂളുകള്‍ക്കും ലഭിച്ചത്.
ചെറിയ വ്യത്യാസത്തിന് 100 ശതമാനം നഷ്ടപ്പെട്ട സ്‌കൂളുകളുമുണ്ട്. ഗ്രേസ് മാര്‍ക്ക് കൂടാതെയാണ് സ്‌കൂളുകളിലെ കുട്ടികളുടെ വിജയം. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുന്നേറ്റമാണ് ശ്രദ്ധേയം.
നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂവത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുമങ്ങാട് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, കരുപ്പൂര് ഗവ. ഹൈസ്‌കൂള്‍, അരുവിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്ടികയില്‍ പ്രഥമസ്ഥാനത്താണ്. നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആനാട് എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ എയ്ഡഡ്-അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ മുന്‍വര്‍ഷങ്ങളെപ്പോലെ നൂറുമേനി വിജയം ഇക്കുറിയും നേടി.
നെടുമങ്ങാട് ഗേള്‍സ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 355 കുട്ടികളില്‍ 351 പേര്‍ വിജയിച്ചു. 99 ശതമാനം വിജയം. 11 പേര്‍ക്ക് എ പ്ലസുണ്ട്. മഞ്ച ബോയ്‌സ് ഹൈസ്‌കൂളില്‍ 95.4 ശതമാനമാണ് വിജയം. 64 കുട്ടികളാണ് പരീക്ഷ എഴുതിയത്. 61 പേര്‍ വിജയിച്ചു. കരുപ്പൂര് ഗവ. ഹൈസ്‌കൂളില്‍ 98 ശതമാനം വിജയം നേടാനായി. 124 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 121 പേര്‍ വിജയിച്ചു. നാലു പേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസും ഒരാള്‍ക്ക് 9 വിഷയത്തില്‍ എ പ്ലസുമുണ്ട്.
നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൂറു ശതമാനമാണ് വിജയം. 206 കുട്ടികളാണ് പരീക്ഷ എഴുതിയത്. 37 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ആനാട് എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 99.5 ശതമാനം വിജയം നേടാനായി. 319 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.
318 പേര്‍ വിജയിച്ചു. നാലു പേര്‍ക്ക് മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് ലഭിച്ചു. ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ 100 ശതമാനവും മലയാളം മീഡിയത്തില്‍ 98.5 ശതമാനവുമാണ് വിജയം. ആകെ പരീക്ഷ എഴുതിയ 418 പേരില്‍ 410 പേര്‍ വിജയിച്ചു. ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷ എഴുതിയ 203 പേരും വിജയിച്ചപ്പോള്‍ മലയാളം മീഡിയത്തില്‍ 213 പേരില്‍ 204 പേര്‍ ജയിച്ചു. 29 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
പൂവത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 96 ശതമാനമാണ് വിജയം. 105 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 101 പേര്‍ വിജയിച്ചു. അരുവിക്കര ഗവ. സ്‌കൂളില്‍ 169 പേര്‍ വിജയിച്ചു.
ആകെ 171 പേരാണ് പരീക്ഷയ്ക്കിരുന്നത്. മൂന്നു പേര്‍ക്ക് എ പ്ലസുണ്ട്. 98 ശതമാനമാണ് ഇവിടത്തെ വിജയം. ഇംഗ്ലീഷ് മീഡിയത്തില്‍ 100 ശതമാനം വിജയമുണ്ട്.
Next Story

RELATED STORIES

Share it