kasaragod local

ഗ്രാമീണ തപാല്‍ ഓഫിസുകളില്‍ ഇനി ഇടപാടുകള്‍ വിരല്‍ത്തുമ്പില്‍

നീലേശ്വരം: ജില്ലയിലെ ഗ്രാമീണ തപാല്‍ ഓഫിസുകളില്‍ ഇനി ഇടപാടുകള്‍ വിരല്‍ത്തുമ്പില്‍. സേവിങ്‌സ് ബാങ്ക് മുതല്‍ മണി ഓര്‍ഡര്‍ ബുക്കിങ്, തൊഴിലുറപ്പു പദ്ധതിയുടെ പണവിതരണം ഉള്‍പ്പെടെയുള്ള ഇടപാടുകളാണ് കംപ്യൂട്ടര്‍വല്‍ക്കരിച്ചത്. ഗ്രാമീണ തപാല്‍ ഓഫിസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണ പദ്ധതിയായ ദര്‍പണ്‍ ഇന്നു മുതല്‍ ജില്ലയില്‍ നിലവില്‍ വരും. ആര്‍ഐസിടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റൂറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സംവിധാനത്തിലേക്കാണ് ഗ്രാമീണ തപാല്‍ ഓഫിസുകള്‍ മാറുന്നത്. ആദ്യഘട്ടത്ത ില്‍ 60 പോസ്റ്റ് ഓഫിസുകളില്‍ ആണ് തുടക്കം കുറിക്കുന്നത്. ഒരു മാസത്തിനകം ജില്ലയിലെ എല്ലാ ഓഫിസുകളും കംപ്യൂട്ടര്‍വല്‍ക്കരിക്കും. ഒന്നര ലക്ഷം രൂപയോളം വില വരുന്ന ഉപകരണങ്ങളാണ് ഓരോ തപാല്‍ ഓഫിസുകളിലും അനുവദിച്ചത്. ഇതുപയോഗിച്ചു നടത്തുന്ന എല്ലാ ഇടപാടുകളും തല്‍സമയം ബന്ധപ്പെട്ട അക്കൗണ്ട് ഓഫിസുകളില്‍ എത്തും.  ഇടപാടുകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയുകയും ചെയ്യാം. പരിശീലനം പൂര്‍ത്തിയാക്കിയ പോസ്റ്റ് മാസ്റ്റര്‍മാര്‍ക്കുള്ള ഉപകരണ വിതരണം നീലേശ്വരത്തും കാസര്‍കോട്ടും നടന്നു. നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ ഇസ്മായില്‍, പോസ്റ്റ്മാസ്റ്റര്‍ പി ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it