kasaragod local

ഗ്രാമീണ കൗശല്യ യോജന: കുടുംബശ്രീ മിഷന് ദേശീയതലത്തില്‍ അംഗീകാരം



കാസര്‍കോട്്: സംസ്ഥാന കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചു. ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഗ്രാമീണ കൗശല്യ യോജന) പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കുടുംബശ്രീ മിഷന് അംഗീകാരം ലഭിച്ചത്. ജില്ലയില്‍ 850 ഉദ്യോഗാര്‍ഥികള്‍ റീടെയിലിങ്ങ്, അക്കൗണ്ടിങ്ങ്, കസ്റ്റമര്‍ റിലേഷന്‍, ഹോസ്പ്പിറ്റാലിറ്റി മാനേജ്‌മെ ന്റ് തുടങ്ങിയ മേഖലകളില്‍ പരിശീലനം പൂര്‍ത്തിയാക്കി. 720 പേര്‍ 6000 രൂപ മുതല്‍ 15000 രൂപ വരെ മാസ ശമ്പളം ലഭിക്കുന്ന ജോലിയില്‍  പ്രവേശിച്ചു. 2017 ഏപ്രില്‍  മുതല്‍ ജില്ലാമിഷനില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. കുടുംബശ്രീ കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിലെ മികച്ച എംഇ സംരംഭമായ സ്വാതി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ് ചട്ടഞ്ചാലിനെ തിരഞ്ഞെടുത്തു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ അംഗീകാരം നേടുന്നതിന് ജില്ലാമിഷന്‍ ടീമിന്റെയും സിഡിഎസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. പൂര്‍വ്വകാല സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ ആദരിക്കലും അലൂംനി രൂപീകരണവും സംസ്ഥാനതലത്തില്‍ തന്നെ ആദ്യമായാണ് കാസര്‍കോട് സംഘടിപ്പിച്ചത്. പഴയകാല സിഡിഎസ് നേതൃത്വത്തെ  റിസോഴ്‌സ് ടീം ആയി ഉയര്‍ത്തുക എന്നതും അലൂംനിയിലൂടെ ലക്ഷ്യമിടുന്നു.
Next Story

RELATED STORIES

Share it