thrissur local

ഗ്രാമീണറോഡുകള്‍ നവീകരിക്കുന്നതിന് 65.42 കോടി രൂപയുടെ പദ്ധതി നടപ്പാക്കും: പി കെ ബിജു എംപി



തൃശൂര്‍:  ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 65.42 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് പി കെ ബിജു എംപി അറിയിച്ചു. ഗ്രാമീണ റോഡ് നവീകരണത്തിന് എംപിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്ന് 3.1 കോടിയും പിഎംജിഎസ്‌വൈ പദ്ധതിയിലുള്‍പ്പെടുത്തി 62.41 കോടിയുമാണ് അനുവദിച്ചിട്ടുള്ളതെന്നും എംപി പറഞ്ഞു. തന്റെ പ്രാദേശികവികസന ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ തിപ്പിലശ്ശേരി-കോയംപറ്റ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. വളരെ വീതി കുറഞ്ഞതും തീരെ സഞ്ചാരയോഗ്യമല്ലാത്തതുമായിരുന്ന തിപ്പിലശ്ശേരി-കോയംപറ്ററോഡ് എംപി ഫണ്ടുപയോഗിച്ച് നവീകരിച്ചതോടെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഗുണപ്രദമായി. കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പ്രാദേശികവികസന ഫണ്ടുപയോഗിച്ച് എംപി പതിനാല് പദ്ധതികള്‍ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്.  ഗ്രാമീണറോഡ് നവീകരണത്തിനു പുറമെ സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തി ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ റോഡുകള്‍ക്ക് 23 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പാറേമ്പാടം കുരിശ്‌സ്റ്റോപ്പ് മുതല്‍ ആറ്റുപ്പുറം സെന്ററില്‍ സ്റ്റേറ്റ് ഹൈവേ-62 ല്‍ ചേരുന്ന റോഡിന്റെ നവീകരണത്തിന് 13 കോടിയുടേയും പാലക്കാട് ജില്ലയില്‍ കുഴല്‍മന്ദം മുതല്‍ കൊടുവായൂര്‍ വരെയുള്ള റോഡിന് 10കോടിയുടേയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷയായി. ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ജിപീറ്റര്‍ റിപോര്‍ട്ടവതരിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പ്രഭുകുമാര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ദേവദാസ്, ഷാജിത സലീം, വാര്‍ഡ് മെംബര്‍ വല്‍സല, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it