palakkad local

ഗ്രാമപ്പറമ്പുകാരുടെ യാത്രദുരിതത്തിന് ശാപമോക്ഷമാവുന്നു

പാലക്കാട്: ചിറ്റിലഞ്ചേരി ഗ്രാമപറമ്പുകാരുടെ യാത്രാ ദുരിതത്തിന് ശാപമോക്ഷമാവുന്നു. പ്രദേശത്തുകാരുടെ യാത്രാ സൗകര്യത്തിനായി ചേരാമംഗലം കനാലില്‍ പാലം നിര്‍മാണം ആരംഭിച്ചു. എരിമയൂര്‍ പഞ്ചായത്ത് 3.90 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്.
ഇതിലൂടെ വലിയ വാഹനങ്ങള്‍ക്കടക്കം സഞ്ചരിക്കാനാകും. കനാലില്‍ പാലമില്ലാത്തിന്റെ ഫലമായി രണ്ടു കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാര്‍. കനാലില്‍ കാല്‍നടയാത്രക്കായി സ്ലാബ് മാത്രമാണ് നിര്‍മിച്ചിരുന്നത്.
ഇതുമൂലം പ്രദേശത്തുകാര്‍ തങ്ങളുടെ വാഹനങ്ങള്‍ കനാലിനിപ്പുറത്തൊ അല്ലെങ്കില്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചോ വീട്ടിലെത്തിക്കേണ്ട അവസ്ഥയിലായിരുന്നു. ഇത് ധനനഷ്ടമാണ് വരുത്തിയിരുന്നത്. മഴക്കാലത്തും കനാലില്‍ വെള്ളമുള്ള സമയത്തും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിലൂടെ സഞ്ചരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തിയിരുന്നു.
വിദ്യാര്‍ഥികളെ കനാലിനിപ്പുറം കടത്തി സ്‌കൂളിലേക്ക് യാത്രയയക്കേണ്ട അവസ്ഥയിലായിരുന്നു രക്ഷിതാക്കള്‍.
കനാലിനടുത്ത പാടങ്ങളില്‍ കൊയ്ത്ത് നടത്തിയാല്‍ കൂടി നെല്ല് വാഹനങ്ങളില്‍ കയറ്റി കോട്ടാംപൊറ്റ വഴി വേണം കര്‍ഷകര്‍ക്ക് വീട്ടിലെത്തിക്കാന്‍. വടക്കെഗ്രാമക്കാരുടെ ശ്മശാനം കനാലിനപ്പുറത്താണ്. മൃതദേഹങ്ങള്‍ സ്ലാബിലൂടെ കൊണ്ടു പോകുന്നതും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
Next Story

RELATED STORIES

Share it