thrissur local

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഐഎസ്ഒ പരിശീലനം

മുളംകുന്നത്തുകാവ്: തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരിത്തിലേക്കു ഉയര്‍ത്തുന്നതിനുള്ള ഏകദിന പരിശീലനം കിലയില്‍ പഞ്ചായത്ത് ഡയറക്ടര്‍ പി.മേരിക്കുട്ടി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. ജെയിംസ് അദ്ധ്യക്ഷനായിരുന്നു.
കില ഡെപ്യൂട്ടി ഡയറക്ടര്‍ പി.ബി.ഉഷ, അസി.ഡയറക്ടര്‍ മാത്യു ആന്‍ഡ്രൂസ്, സീനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍ സംസാരിച്ചു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും ഓഡിറ്റ് സൂപ്പര്‍ വൈസര്‍മാരുമാണ് പരിശീലനപരിപാടിയി ല്‍ പങ്കെടുത്തത്. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളില്‍ ഇരുപതെണ്ണത്തിനു മാത്രമേ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
2018- 19 വര്‍ഷത്തില്‍ തന്നെ അവശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളും കിലയുടേയും പഞ്ചായത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുവാനാണുദ്ദേശിക്കുന്നത്. പഞ്ചായത്തുകളുടെ 2018-19 വാ ര്‍ഷിക പദ്ധതി,  മഴക്കാല ആരോഗ്യ ജാഗ്രതാപരിപാടി, കുടിശ്ശിക നികുതി പിരിവ്, പഞ്ചായത്തുകളുടെ സോഫ്റ്റ് വെയര്‍ വിന്യാസം എന്നിവ സംബന്ധിച്ച് അവലോകനവും നടത്തി.
പദ്ധതി പ്രവര്‍ത്തനങ്ങളിലും നികുതി പിരിവിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മകവു പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകളെ അനുമോദിച്ചു.
Next Story

RELATED STORIES

Share it