ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ക്ക് രണ്ടിലധികം കുഞ്ഞുങ്ങള്‍ പാടില്ല

ന്യൂഡല്‍ഹി: പഞ്ചായത്തീരാജ് നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ അവരുടെ അംഗത്വം ഉടന്‍ അസാധുവാകുമെന്ന് സുപ്രിംകോടതി. മൂന്നാമത്തെ കുഞ്ഞിനെ ദത്ത് നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും ആ കുഞ്ഞ് ജനിക്കുന്നതോടെ തന്നെ അവരുടെ തിരഞ്ഞെടുപ്പ് വിജയം സ്വയം റദ്ദാവുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അംഗമായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
പഞ്ചായത്ത് അംഗങ്ങള്‍ക്കു രണ്ടു കുഞ്ഞുങ്ങളില്‍ കൂടുതല്‍ പാടില്ലെന്ന പഞ്ചായത്തീരാജിലെ വ്യവസ്ഥ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു ബാധകമല്ല. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് നിലവില്‍ ഈ നിയമമുള്ളത്. രാജ്യത്തെ എല്ലാ ദമ്പതികള്‍ക്കും രണ്ടു കുട്ടികള്‍ മതിയെന്ന നയം നിര്‍ബന്ധമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാനാവില്ലെന്ന് ഇതുസംബന്ധിച്ച ഹരജി തള്ളി സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it