palakkad local

ഗ്രാമങ്ങളെ കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷിക്കാന്‍ സഹകരണസംഘങ്ങള്‍ പ്രാപ്തമാവണം: ചെന്നിത്തല



ആലത്തൂര്‍: കൊള്ളപ്പലിശക്കാരുടെ പിടിയില്‍ നിന്നും ഗ്രാമങ്ങളിലെ സാമ്പത്തിക ആവശ്യകതകള്‍ക്ക്  പരിഹാരമാവാന്‍ സഹകരണ ബാങ്കുകള്‍ പരിശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഴല്‍മന്ദം സഹകരണ ബാങ്ക് ചിതലി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസാല്‍കൃത ബാങ്കുകള്‍ താഴേത്തട്ടിലുള്ളവര്‍ക്ക് അപ്രാപ്യമായി തുടരുന്നു. താന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ ഫലപ്രദമായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കുബേരയ്ക്ക് തുടര്‍ച്ച ഇല്ലാതെ പോയത് കൊള്ളപ്പലിശക്കാര്‍ വീണ്ടും തലപൊക്കാന്‍ ഇടയാക്കി. വിശ്വാസ്യതയാണ് സഹകരണ ബാങ്കിന്റെ  മൂലധനം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം  സഹകരണ പ്രസ്ഥാനത്തെ ബാധിച്ചപ്പോള്‍ പ്രകടമായ രാഷ്ട്രീയത്തിനതീതമായ സഹവര്‍ത്തിത്തം സഹകരണമേഖലയുടെ നിലനില്‍പ്പിന് അനിവാര്യമാണ്‌ചെന്നിത്തല പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. കെ ഡി പ്രസേനന്‍ എം എല്‍എ, മുന്‍ എംപി വി എസ് വിജയരാഘവന്‍, എം കെ ബാബു, കെ വി ചെന്താമരാക്ഷന്‍, എസ് സജിത്ത്, എം കെ ഉദയഭാനു, ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, സി പ്രകാശ്, അജിത, എ സുരേന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it