ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍: ഒരുക്കങ്ങള്‍ തുടങ്ങി

കൊല്ലം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ മെഗാ സീസണ്‍ 9ന്റെ ഡിസംബര്‍ 1 ന് വൈകുന്നേരം നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനച്ചടങ്ങ് വര്‍ണാഭമാക്കാനുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ നടന്നുവരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടക്കുന്ന വ്യാപാരോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് കൊല്ലം വേദിയാവുന്നത് ആദ്യമായിട്ടാണെന്ന് ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് അറിയിച്ചു.
ഉദ്ഘാടന വേദിയായ കണ്ടോണ്‍മെന്റ് ഗ്രൗണ്ടില്‍ വേദിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. എ എ അസീസ് എം എല്‍എ വര്‍ക്കിങ് ചെയര്‍മാനും കൊല്ലം ജില്ലാ കലക്ടര്‍ കണ്‍വീനറുമായ സംഘാടക സമിതി ചടങ്ങുകള്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it