Pravasi

ഗ്രാന്റ് ഹൈപ്പര്‍ ഷോപ്പിങ് ആപ്പ് പുറത്തിറക്കി



ദോഹ: ദുബയ് റീജന്‍സി ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപയോക്താക്കള്‍ക്കായി തയാറാക്കിയ മൊബൈല്‍ ആപ്പിന്റെ പ്രകാശനം റീജ്യനല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഷോപ്പിങ് എളുപ്പമാക്കുന്നതിനും ഗ്രാന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു ആപ്പിന് രൂപം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പ്രകാശന ചടങ്ങില്‍ അറിയിച്ചു.ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ ഗ്രാന്റ് എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്താല്‍ ഗ്രാന്റ് മാളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ആപ്പില്‍നിന്നും ലഭ്യമാകും.  ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് ചെയ്യേണ്ട സാധനങ്ങളുടെ ലിസ്റ്റ് മുന്‍കൂട്ടി തയാറാക്കിവെക്കാന്‍ ആപ്പിലൂടെ സാധിക്കുന്നു. വ്യത്യസ്ത ബ്ലോഗുകളും  ഗ്രാന്റിന്റെ വിവിധ ഔട്ട്‌ലറ്റുകളിലേക്ക് എത്തിച്ചേരാനുള്ള മാപ്പുകളും ആപ്പുവഴി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാന്റിന്റെ റമദാന്‍ പ്രൊമോഷന് വന്‍ സ്വീകാര്യതായാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.പ്രകാശന ചടങ്ങില്‍ ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ഷരീഫ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സിദ്ദിഖ്, ഐടി മാനേജര്‍ ഹരീഷ്, മാര്‍ക്കറ്റിങ് മാനേജര്‍ അനൂപ് എന്നിവരും പങ്കെടുത്തു.

ക്
Next Story

RELATED STORIES

Share it