ഗ്രാനൈറ്റ് ഖനനക്കേസ്: മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

മധുര: അനധികൃത ഗ്രാനൈറ്റ് ഖനനക്കേസില്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം അനുസരിക്കാതിരുന്നതിന് കോടതിയലക്ഷ്യത്തിനു ശുപാര്‍ശ ചെയ്ത മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ വി മഹേന്ദ്ര ഭൂപതിയെ സസ്‌പെന്‍ഡ് ചെയ്തു. ഭൂപതിക്കു പകരം ഭാരതി രാജയെ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി നിയമിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രണ്ടു ജഡ്ജിമാര്‍ മധുര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 98 അനധികൃത ഖനന കേസുകളുടെ രേഖകള്‍ പരിശോധിച്ചിരുന്നു.
മധുര പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ബഷീര്‍ അഹ്മദ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശരവണന്‍ എന്നിവരാണു ഭൂപതിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഒരു കേസില്‍ പ്രതികളായ ഗ്രാനൈറ്റ് രാജാക്കന്‍മാരെ ഭൂപതി വിട്ടയച്ചിരുന്നു.
കേസുകള്‍ സെഷന്‍സ് കോടതിക്കു കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി അതിനുത്തരവിട്ടെങ്കിലും മജിസ്‌ട്രേറ്റ് ഭൂപതി അത് അനുസരിക്കുകയുണ്ടായില്ല. ഇതേത്തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിനെതിരേ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്.
Next Story

RELATED STORIES

Share it