kannur local

ഗ്രന്ഥശാലാ രംഗത്ത് കാലോചിത പരിഷ്‌കാരം വേണം: ലൈബ്രറി പഠന കോണ്‍ഗ്രസ്

കണ്ണൂര്‍: ഗ്രന്ഥശാലാ രംഗത്ത് കാലോചിതമായ പരിഷ്‌കാരം വേണമെന്നും സാംസ്‌കാരിക പ്രശ്‌നങ്ങളോട് സംവദിക്കാന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും ആഹ്വാനത്തോടെ ലൈബ്രറി പഠന കോണ്‍ഗ്രസ് സമാപിച്ചു. രണ്ടാം ദിവസത്തെ സെഷന്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ സംരക്ഷവും ഗ്രന്ഥശാലകളും എന്ന വിഷയം ഡോ. ആര്‍ ഹരികുമാര്‍ അവതരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ വെള്ളോറ രാജന്‍ അധ്യക്ഷത വഹിച്ചു. പി ജനാര്‍ദ്ദനന്‍, കെ ധര്‍മന്‍ സംസാരിച്ചു.
വടക്കേ മലബാറിന്റെ സാഹിത്യ സംസ്‌കാരം, എഴുത്ത് വഴി എന്ന വിഷയത്തില്‍ നടന്ന സംവാദം ഹംപി യൂനിവേഴ്‌സിറ്റി കന്നട വിഭാഗം പ്രഫസറും എഴുത്തുകാരനുമായ റഹ്മത്ത് താരിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മോഹന്‍ കുന്താര്‍ സംസാരിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാലകളും വനിതാ മുന്നേറ്റവും; സര്‍ഗാത്മക യൗവ്വനം എന്ന സെഷനില്‍ സുമാ ബാലകൃഷ്ണന്‍, ഡോ. വി പി പി മുസ്ഥഫ, വി കെ ജോസഫ്, ലാലുമേലടത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ഗ്രന്ഥശാലകള്‍: വയോജനങ്ങളും അങ്കണവാടി കുട്ടികളും ഗ്രന്ഥശാലകളും എന്ന സെഷനില്‍ എം പ്രകാശന്‍, ഡോ. ഇ ഡി ജോസഫ്, കെ വി ഗോവിന്ദന്‍, ഡോ. പി വി പുരുഷോത്തമന്‍, രണ്‍ജിഷ് എന്നിവര്‍ വിഷയാവതരണം നടത്തി. കെ മാധവന്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് ലൈബ്രറികളും സേവനങ്ങളും എന്ന സെഷനില്‍ ടി പി സുധാകരന്‍, പി വി സുരേന്ദ്രന്‍, ബി അബ്ദുല്ല, പള്ളിയറ ശ്രീധരന്‍, കെ മോഹനന്‍, എ സി മാത്യു, ഡോ കോറമംഗലം നാരായണന്‍ നമ്പൂതിരി സംസാരിച്ചു.
നാളത്തെ ഗ്രന്ഥശാലകള്‍ എന്ന സെഷനില്‍ ടി ഗംഗാധരന്‍,ഡോ. ബൈജു കുണ്ടില്‍, വിജയകുമാര്‍ ബ്ലാത്തൂര്‍ എന്നിവര്‍ അവതരണം നടത്തി. നൂതന ലൈബ്രറികളുടെ അവതരണം എന്ന സെഷനില്‍ വിവിധ ലൈബ്രറികളുടെ അവതരണം നടന്നു. സമാപന സമ്മേളനവും മാധ്യമ സെമിനാറും ഗ്രന്ഥാലോകം എഡിറ്റര്‍ എസ് രമേശന്‍ ഉദ്ഘാടനം ചെയ്തു. കാവുമ്പായി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ജോര്‍ജ് പുളിക്കന്‍, അജിത്ത് ശ്രീധരന്‍, കെ ബാലചന്ദ്രന്‍ വിഷയാവതരണം നടത്തി.
Next Story

RELATED STORIES

Share it