Flash News

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ് പി കോരന്‍ മാസ്റ്റര്‍ അന്തരിച്ചു

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ് പി കോരന്‍ മാസ്റ്റര്‍ അന്തരിച്ചു
X
തൃക്കരിപ്പൂര്‍: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന തൃക്കരിപ്പൂര്‍ തങ്കയത്തെ പി കോരന്‍ മാസ്റ്റര്‍ നിര്യാതനായി. ഇന്ന് (വ്യാഴം) രാവിലെ 10 മണി മുതല്‍ തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റിന് തെക്ക് ഭാഗത്തുള്ള കെ എം കെ സ്മാരക കലാസമിതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.



തുടര്‍ന്ന് തങ്കയം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ഗ്രന്ഥാലയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും.വൈകിട്ട് 4 മണിക്കാണ് സംസ്‌കാരം .ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സംസ്ഥാന കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍, സംസ്ഥാന തലസംരക്ഷണ സമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍, അവിഭക്ത കണ്ണൂര്‍ ജില്ലയിലെമ്പാടും ഗ്രന്ഥശാലകള്‍ കെട്ടിപ്പടുക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it