kozhikode local

ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോയ ലോറിയുടെ ടയറിന് തീ പിടിച്ചു; സമയോചിത ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം

വടകര: ദേശീയ പാതയില്‍ മുക്കാളിയില്‍ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിക്ക് തിപിടിച്ചു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തീ പിടിച്ചത് കണ്ട് അതുവഴി പോവുകയായിരുന്ന വാഹനങ്ങളും നാട്ടുകാരും ചോമ്പാല പോലിസും ഇടപെട്ട് തീ കെടുത്താന്‍ ശ്രമിച്ചതിനാല്‍ വ ന്‍ ദുരന്തമാണ് ഒഴിവായത്. തീ അണയ്ക്കുന്നതിനായി വടകരയില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സാണ് സ്ഥലത്തെത്തിയത്. ഒരു പ്രദേശമാകെ കത്തിച്ചാമ്പലാകാന്‍ ഇടയായ സംഭവം ബന്ധപ്പെട്ടവരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് ഒഴിവായത്.
മലപ്പുറം ചേളാരിയില്‍ നിന്ന് കണ്ണൂര്‍ തലശ്ശേരി ശ്രീകണ്ണപുരത്തേക്ക് പോവുകയായിരുന്ന ഇന്‍ഡേണ്‍ കമ്പനിയുടെ കെഎല്‍10 വൈ 124 നമ്പര്‍ ലോറിയാണ് യാത്രക്കിടെ തീ പിടിച്ചത്. 306 ഗ്യാസ് സിലുണ്ടറുകളുള്ള ലോറിയുടെ പിന്നില്‍ ഇടതു ഭാഗത്തെ ടയറുകള്‍ക്കാണ് തീ പിടിച്ചത്. എന്നാല്‍ വിവരം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ടയറുകളിലൊന്ന് പഞ്ചറായി റോഡിലുരസിയാണ് തീ പിടിച്ചതെന്ന് കരുതുന്നു. ഒരു ടയറിന് തീ പിടിച്ചതോടെ തീ മറ്റു ടയറിലേക്ക് പടരുകയായിരുന്നു. പിന്നി ല്‍ നിന്നും വന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ പെട്ടെന്ന് ലോറിയെ മറികടന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് താഴെ മുക്കാളിയില്‍ ലോറി നിറുത്തി ഉടന്‍ മറ്റു വാഹനങ്ങളിലുള്ളവരും സമീപവാസികളും തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. പിന്നീട് ചോമ്പാല പോലിസും വടകരയില്‍ നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് ടയറുകള്‍ക്ക് പിടിച്ച തീ കെടുത്താനായത്. അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ സുരേന്ദ്രന്‍, ചോമ്പാല അഡീഷണല്‍ എസ്‌ഐ മധു കറുപ്പത്ത് എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it