Articles

ഗ്യാസ് ചേംബര്‍ നഗരങ്ങള്‍'

ഗ്യാസ് ചേംബര്‍' എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹം ഭരിക്കുന്ന നഗരത്തെപ്പറ്റി പറഞ്ഞത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നഗരത്തിലെ വായുമലിനീകരണവും വിഷപ്പുകയും അതിഭീകരമായ അവസ്ഥയിലെത്തിയ അവസരത്തിലാണ് കെജ്‌രിവാള്‍ സ്വന്തം നഗരത്തെ അങ്ങനെ വിശേഷിപ്പിച്ചത്.വലിയ മഴ വന്നതോടെ ആകാശവും അന്തരീക്ഷവും തെളിഞ്ഞുവെങ്കിലും വിഷപ്പുകയും അന്തരീക്ഷ മലിനീകരണവും ഡല്‍ഹിയടക്കം ഇന്ത്യയിലെ വന്‍നഗരങ്ങളുടെ വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. നഗരങ്ങളിലെ ആരോഗ്യപ്രശ്‌നത്തിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണമാണെന്നു ഗവേഷകര്‍ പറയുന്നു.വായുമലിനീകരണത്തെ അളക്കുന്നത് നേരിയ പൊടിപടലങ്ങള്‍- ഫൈന്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍- എത്രമാത്രം അതില്‍ അടങ്ങിയിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ക്യുബിക് അടിയില്‍ പിഎം 2.5 എത്ര അടങ്ങിയിരിക്കുന്നു എന്നാണ് ഗവേഷകര്‍ നോക്കുന്നത്. അതിന്റെ അളവ് 25ല്‍ അധികമാണെങ്കില്‍ ആരോഗ്യത്തിനു ഹാനികരമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ പൊടിപടലത്തിന്റെ അളവ് ആയിരം കടന്നതായി രേഖപ്പെടുത്തുകയുണ്ടായി. അതീവ മാരകമായ അവസ്ഥയാണിത്. ഒരാള്‍ ദിനേന 44 സിഗരറ്റ് വലിച്ചാല്‍ അതു ശ്വാസകോശത്തില്‍ ഉണ്ടാക്കുന്ന ആഘാതം ഈ വായു ശ്വസിച്ചാലും ഉണ്ടാവുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയത്.
Next Story

RELATED STORIES

Share it