kannur local

ഗ്യാസ്‌ചോര്‍ന്നത് പരിഭ്രാന്തി പരത്തി

ഇരിട്ടി: കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പിക്കപ്പ് വാനില്‍ കൊണ്ടുവരികയായിരുന്ന സോഡാ നിര്‍മാണത്തിനുപയോഗിക്കുന്ന ഗ്യാസ് വഴിമധ്യേ ചോര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തിപരത്തി. ഇന്നലെ വൈകീട്ട് 3മണിയോടെ പുന്നാട് ജുമാമസ്ജിദിന് മുന്നിലായിരുന്നു സംഭവം. സിലിണ്ടറില്‍ നിന്നും ശക്തമായി വാതകം പുറത്തേക്ക് വരുന്നതിന്റെ ശബ്ദം കേട്ട് വണ്ടി നിര്‍ത്തി നോക്കിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍ പെട്ടത്.
ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റിയതോടെ പുന്നാട് ടൗണിലുണ്ടായിരുന്ന ജനങ്ങള്‍ പരിഭ്രാന്തരായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി ഫയര്‍ഫോഴ്‌സ് യൂനിറ്റും സ്ഥലത്തെത്തി. സ്‌റ്റേഷന്‍ ഓഫിസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇത് അപകട രഹിതമായ ഗ്യാസാണെന്ന് വ്യക്തമാക്കിയതോടെയാണ് ജനങ്ങള്‍ക്കാശ്വാസമായത്. ചോര്‍ച്ചയുണ്ടായ സിലിണ്ടറിലെ ഗ്യാസ് തീരുന്നതുവരെ വെള്ളം ചീറ്റി സുരക്ഷിതമാക്കിയ ശേഷമാണ് അഗ്‌നിശമനരക്ഷാ പ്രവര്‍ത്തകര്‍ പോയത്. വണ്ടിയില്‍ പന്ത്രണ്ടോളം സിലിണ്ടറുകള്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it