Flash News

ഗോ രക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച് ഡല്‍ഹിയില്‍ വന്‍ കര്‍ഷക സമ്മേളനം വരുന്നു

ഗോ രക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച് ഡല്‍ഹിയില്‍ വന്‍ കര്‍ഷക സമ്മേളനം വരുന്നു
X


ന്യൂഡല്‍ഹി: സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച് ഡല്‍ഹിയില്‍ വന്‍ കര്‍ഷക സമ്മേളനം വരുന്നു. ഭൂമി അധികാര്‍ ആന്ദോളന്‍, അഖിലേന്ത്യ കിസാന്‍ സഭ തുടങ്ങിയ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍  ഈ മാസം 20,21 തീയ്യതികളില്‍ ഡല്‍ഹിയിലെ കോണ്‍സിറ്റിറ്റിയൂഷന്‍ ക്ലബിലാണ് സമ്മേളനം നടക്കുക. രാജസ്ഥാനിലും ഹരിയാനയിലും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശു സംരക്ഷണ സേനയുടെ അക്രമത്തിനിരയായ ദളിത്, ന്യൂനപക്ഷ കുടൂംബങ്ങളെ പങ്കെടുപ്പിച്ചാണ് രണ്ടു ദിവസത്തെ ദേശീയ സമ്മേളനം നടക്കുന്നത്.
സംഘടനയുടെ നേതൃത്തില്‍  വിവിധ സംസ്ഥാനങ്ങളില്‍  പ്രക്ഷോഭം നടന്നുവരുന്നുണ്ടെന്നും. ഭൂമി ഏറ്റെടുക്കല്‍  നയമുള്‍പ്പെടയുള്ള കാര്യങ്ങളില്‍ രാജസ്ഥാന്‍  ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍  നടത്തിയ സമരം വിജയം കണ്ടിട്ടുണ്ടെന്നും ഭൂമി അധികാര്‍ ആന്ദോളന്‍  നേതാക്കള്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍  നേരിട്ട് ഇടപെടാതെ സംസ്ഥാനസര്‍ക്കാറുകളോട് ഭൂമി ഏറ്റെടുത്ത് കോര്‍പറ്റേറ്റുകള്‍ക്ക് നല്‍കാനാണ് ആവശ്യപ്പെടുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ആള്‍ ഇന്ത്യാ കിസാന്‍ സഭക്ക് പുറമെ ആള്‍ ഇന്ത്യാ കിസാന്‍മഹാസഭ. അഖില ഭാരതീയ കിസാന്‍ സഭ, നാഷണല്‍  അലൈന്‍സ് ഓഫ് പീപ്പള്‍  മൂവ് മെന്റ്, ഐഎന്‍എസഎഫ്, ആള്‍ഇന്ത്യാ അഗ്രികള്‍ച്ചറല്‍ വര്‍ക്കേസ് യൂനിയന്‍  എന്നിവരടങ്ങുന്നതാണ് ഭൂമി അധികാര്‍ ആന്തോളന്‍.
Next Story

RELATED STORIES

Share it