ഗോവ: ബോട്ടുകളില്‍ എല്‍ഇഡി ബള്‍ബ് നിരോധിച്ചു

പനാജി: ഗോവയില്‍ യന്ത്രവല്‍കൃത ബോട്ടുകളില്‍ എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. എല്‍ഇഡി ബള്‍ബുകള്‍ ബോട്ടുകളില്‍ നിരോധിക്കണമെന്ന് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ബോട്ടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച 25 മല്‍സ്യത്തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ബള്‍ബുകള്‍ മല്‍സ്യങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുമെന്നും ഇത് ഭാവിയില്‍ മല്‍സ്യക്ഷാമം ഉണ്ടാക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയതെന്ന് തുറമുഖ മന്ത്രി അവേര്‍ദനോ ഫര്‍ദാസോ പറഞ്ഞു. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍ഇഡി ബള്‍ബുകള്‍ നീക്കംചെയ്യാന്‍ എല്ലാ നടപടിയും സ്വീകരിച്ചുകഴിഞ്ഞതായും മല്‍സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it