Flash News

ഗോവ ജയിച്ചു; സെമി കാണാതെ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

ഗോവ ജയിച്ചു; സെമി കാണാതെ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്
X


മഡ്ഗാവ്: മല്‍സരഫലങ്ങള്‍ മാറി മറിയുമ്പോള്‍ സെമിയിലേക്ക് മുന്നേറുന്ന നാലാമത്തെ ടീമേതെന്ന് അപ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐഎസ്എല്‍ ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എഫ്‌സി ഗോവ സെമിയിലേക്ക് കുതിച്ചു. ഇന്നലെ നടന്ന മല്‍സരത്തില്‍ എടികെയെ സ്വന്തം തട്ടകത്തില്‍ 5-1നാണ് ഗോവ തകര്‍ത്തുവിട്ട് സെമി ഉറപ്പിച്ചത.് ഇതോടെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെസെമി സാധ്യത അവസാനിച്ചു. കളി തുടങ്ങി 10ാം മിനിറ്റില്‍ സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ ജസ്റ്റിന്റെ ഗോളിലൂടെ അക്കൗണ്ട് തുറന്ന ഗോവ അഞ്ച ്മിനിറ്റുകള്‍ക്കകം സ്പാനിഷ് സ്‌ട്രൈക്കര്‍ മാനുവല്‍ ലാല്‍സെറോട്ടയിലൂടെ രണ്ടാം ഗോളും കണ്ടെത്തി.  ആറ് മിനിറ്റുകള്‍ക്കകം ലാല്‍സറോട്ട തന്റെ രണ്ടാം ഗോളുംഎടികെ വലയില്‍ നിക്ഷേപിച്ചപ്പോള്‍  ഗോവ 3-1ന് മുന്നില്‍. രണ്ടാം പകുതിയിലെ ആദ്യ സമയങ്ങളില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ കളി മെനഞ്ഞ എടികെയ്ക്ക് മുന്നില്‍ ഗോവ പ്രതിരോധക്കോട്ട തീര്‍ത്തപ്പോള്‍ എടികെയ്ക്ക് പല സമയങ്ങളിലും നിരാശയോടെ മടങ്ങേണ്ടി വന്നു.  64ാം മിനിറ്റില്‍ കോറോ മിനോസിലൂടെ ഗോവയുടെ ഗോള്‍ നേട്ടം നാലായി ഉയര്‍ന്നു. വീണ്ടും ആക്രമണമുനകള്‍ ഓരോന്നായി പയറ്റിയ ഗോവയ്ക്ക് വേണ്ടി 90ാം മിനിറ്റില്‍ മുന്‍ കേരളാബ്ലാസ്റ്റേഴ്‌സ് താരം മാര്‍ക് സിഫ്‌നിയോസ് കൂടി ഗോളടിയില്‍ പങ്കാളിയായതോടെ ഗോവ 5-1ന്റെ ജയം രുചിച്ചു. ഒപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയിലേക്കുള്ള ടിക്കറ്റും.  നിലവില്‍ 17 കളികളില്‍ നിന്ന് 27 പോയിന്റോടെ നാലാമതായാണ് ഗോവ സെമിയിലേക്ക് മുന്നേറിയത്. 13 പോയിന്റുമായി എടികെ ഒമ്പതാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന്റെ പുറത്തേക്കുള്ള വഴി ഇങ്ങനെനിലവില്‍17 മല്‍സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ ഗോവ വെന്നിക്കൊടി പാറിച്ചതോടെ 17 കളികളില്‍ നിന്ന് 26 പോയിന്റുമായി നില്‍ക്കുന്ന ജംഷഡ്പൂരിനെയും ബ്ലാസ്റ്റേഴ്‌സിനെയും പിന്നിലാക്കിനിലവില്‍ 17 കളികളില്‍ നിന്ന് 27 പോയിന്റുമായാണ് ഗോവ ആദ്യ നാലിലെത്തിയത്. കാരണം, ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ അവസാന മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു എന്നിരിക്കട്ടെ, അങ്ങനെ ബ്ലാസ്റ്റേഴ്‌സിന് 28 പോയിന്റാകും. പിന്നീട് നിര്‍ണായകമായ ഗോവ - ജംഷഡ്പൂര്‍ പോരാട്ടത്തില്‍ ഗോവയാണ് ജയിക്കുന്നതെങ്കില്‍ 30 പോയിന്റോടെ അവര്‍ എളുപ്പം മുന്നേറും. മറിച്ച് ജംഷഡ്പൂരാണ് ജയിക്കുന്നതെങ്കില്‍ 29 പോയിന്റുമായി അവര്‍ സെമിയിലെത്തും.
Next Story

RELATED STORIES

Share it