ഗോവ ചലച്ചിത്ര മേള: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥിയെ പുറത്താക്കി

പൂനെ: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥിക്ക് വിലക്ക്. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫിലിം എഡിറ്റിങ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി വി രാഘവേന്ദറിനോടാണ് ചലച്ചിത്രോല്‍സവത്തില്‍ നിന്നു പുറത്തുപോവാന്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടത്. ചലച്ചിത്രോല്‍സവത്തിന് വിദ്യാര്‍ഥിയുടെ സാന്നിധ്യം ഭീഷണിയാണെന്ന കാരണം പറഞ്ഞാണ് പുറത്തു പോവാന്‍ നിര്‍ദേശിച്ചതെന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥി സംഘടനയുടെ വക്താവ് വികാസ് അര്‍സ് പറഞ്ഞു. ചലച്ചിത്രോല്‍സവത്തിലെ 'ഫിലം ബസാറില്‍' സത്യജിത് റെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളോടൊത്ത് പരിശീലനത്തിന് ഹൈദരാബാദുകാരനായ രാഘവേന്ദറിനെയും തിരഞ്ഞെടുത്തിരുന്നു. 10 ദിവസത്തെ ചലച്ചിത്രോല്‍സവത്തോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷനാണ് ഫിലിം ബസാര്‍ നടത്തുന്നത്. ശനിയാഴ്ച രാവിലെയെത്തിയ രാഘവേന്ദറിനോട് ഉച്ചകഴിഞ്ഞപ്പോഴാണ് സ്ഥലം വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
പ്രക്ഷേപണ മന്ത്രാലയത്തിനെതിരേ പ്ലക്കാര്‍ഡ് കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത രണ്ടു പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളെ വെള്ളിയാഴ്ച ഗോവ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കിസ്‌ലെ ഗോണ്‍സാല്‍വെസ്, ശുഭം വര്‍ധന്‍ എന്നിവരെയാണ് പോലിസ് പിടികൂടിയത്.
Next Story

RELATED STORIES

Share it