palakkad local

ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ 3.5 കിലോ കഞ്ചാവ് പിടികൂടി



കൊല്ലങ്കോട്: അതിര്‍ത്തി പ്രദേശ ചെക്ക് പോസ്റ്റായ ഗോവിന്ദാപുരം എക്‌സൈസ് ചെക്് പോസ്റ്റില്‍ വാഹന പരിശോധനയില്‍ 3.5 കഞ്ചാവ് എക്‌സൈസ് വകുപ്പ് പിടികൂടി.’ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ,ചെക്ക് പോസ്റ്റ് എക്‌സൈസ് വിഭാഗവും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടത്തിയ വാഹന പരിശോധനയില്‍ പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.കോളജ് ബാഗുപോലുള്ള ഷോള്‍ഡര്‍ ബാഗില്‍ ബ്രൗണ്‍ കവറില്‍ രണ്ടു പൊതിയായാണ് കഞ്ചാവ് സൂക്ഷിച്ചത്.ബസില്‍ ലഗേജ് വെയ്ക്കുന്ന സ്ഥലത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് പരിശോധനയില്‍ കണ്ടെത്തിയത്.കഞ്ചാവ് കടത്തിയ ആളെ കണ്ടെത്താനായില്ല. വിദ്യാലയം തുറക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ എക്‌സൈസ് സംഘം പരിശോശന കര്‍ശനമാക്കിയതോടെ രണ്ടു ദിവസം മുമ്പ് 8 കിലോ തൂക്കം വരുന്ന 600 പേക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it