kasaragod local

ഗോവിന്ദപൈ കോളജില്‍ നാക് സംഘത്തിന്റെ പരിശോധന 9,10 തിയ്യതികളില്‍



കാസര്‍കോട്്: മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളജ് നാക് സംഘം സന്ദര്‍ശിക്കും. സാംസ്‌കാരിക വൈവിധ്യ കേന്ദ്രമായിട്ടും മഞ്ചേശ്വരത്തെ ഈ കോളജ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ബാലാരിഷ്ടതകള്‍ വിട്ടുമാറാത്ത സ്ഥിതിയിലാണ്. വരും ദിവസങ്ങളില്‍ നടക്കുന്ന നാക് സന്ദര്‍ശനത്തോടെ കോളജിന് നാക് ഗ്രേഡിങ് ലഭിക്കുമെന്നും ഇതിന്റെ ഭാഗമായി  വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ടും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കോളജ് അധികൃതരും. 1980 സപ്തംബര്‍ 22ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ ഉദ്ഘാടനം ചെയ്ത കോളജ് ആദ്യകാലത്ത് അനന്തേശ്വര ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭോജനശാലയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1990ല്‍ മഞ്ചേശ്വരം താലൂക്കില്‍ ഹൊസബെട്ടു വില്ലേജില്‍ രാഷ്ട്രകവി ഗോവിന്ദപൈ വിട്ടുനല്‍കിയ 33 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി.  35,000ഓളം പുസ്തകങ്ങള്‍ വിവിധ ഭാഷകളിലുമായുണ്ട്. നിലവില്‍ 464 വിദ്യാര്‍ഥികളും 20 സ്ഥിരം അധ്യാപകരും 21 ഗസ്റ്റ്് അധ്യാപകരും കോളജിലുണ്ട്  നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളജിന് ലഭിച്ച പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. 9, 10 തീയ്യതികളില്‍ നടക്കുന്ന നാക് അക്രഡിറ്റേഷന്‍ സന്ദര്‍ശനം ഇതേവരെയുള്ള കോളജിന്റെ വികസന തടസ്സങ്ങളെ മറികടക്കാനുള്ള ഘടകമാവും എന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പി എം സലീം, ഡോ. ഡി പി സന്ദീപ്, ഡോ. കെ വി അനൂപ്, പ്രഫ. ഡി ഗണേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it