Flash News

ഗോവാ തീരത്ത് ടൂറിസം നിരോധിക്കാന്‍ നിര്‍ദേശം

ഗോവാ തീരത്ത് ടൂറിസം നിരോധിക്കാന്‍ നിര്‍ദേശം
X
galgibaga beach


[related] രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് തീരമായ ഗോവയില്‍ വിനോദസഞ്ചാരം നിരോധിക്കാന്‍ നിര്‍ദേശം. സൗത്ത് ഗോവയിലെ ഗല്‍ജിബാഗ് ബീച്ചില്‍ വിനോദ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് ഗോവ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശം. കടലാമകളുടെ ആവാസ കേന്ദ്രമാണ് ഗല്‍ജിബാഗ് ബീച്ച്. പ്രദേശത്ത് മല്‍സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്താനും അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബീച്ചില്‍ കുടിലുകള്‍ നിര്‍മിക്കുന്നതിനും വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.
ഒലീവ് റിഡ്‌ലി കടലാമകള്‍ മുട്ടയിടാന്‍ വരുന്ന പ്രദേശമായ ഇവിടെ മത്സ്യബന്ധനം നിരോധിക്കണമെന്നാണ് ശുപാര്‍ശ. പ്രദേശത്ത് സ്പീഡ് ബോട്ടിങ്, ജല കായിക വിനോദം എന്നിവ നിരോധിക്കും.
Next Story

RELATED STORIES

Share it