Flash News

ഗോവയെ വീഴ്ത്തി കര്‍ണാടക; അഞ്ചടിച്ച് മിസോറാം

ഗോവയെ വീഴ്ത്തി കര്‍ണാടക; അഞ്ചടിച്ച് മിസോറാം
X


കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആവേശപോരാട്ടത്തില്‍ കര്‍ണാടകയ്ക്കും മിസോറാമിനും ജയം. ഗോവയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് കര്‍ണാടക തകര്‍ത്തപ്പോള്‍ ഒഡീഷയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് മിസോറാം പരാജയപ്പെടുത്തിയത്.
27ാം മിനിറ്റില്‍ കപില്‍ ഹോബിളിന്റെ ഗോളിലൂടെ ആദ്യം അക്കൗണ്ട് തുറന്ന ഗോവ ആദ്യ പകുതി പൂര്‍ത്തിയായപ്പോഴും ലീഡ് നിലനിര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച കര്‍ണാടക വിയം പിടിച്ചെടുക്കുകയായിരുന്നു. 54ാം മിനിറ്റില്‍ വിഗ്‌നേഷിന്റെ ഗോളിലൂടെ കര്‍ണാടക സമനില പിടിച്ചു. പിന്നീട് ആക്രമിച്ച് മുന്നേറിയ കര്‍ണാടക 61ാം മിനിറ്റില്‍ രാജേഷിന്റെ ഗോളിലൂടെ ലീഡെടുത്തു. 70ാം മിനിറ്റില്‍ മാത്യു ഗോണ്‍സാല്‍വസിന്റെ സെല്‍ഫ് ഗോളിലൂടെ കര്‍ണാടകയുടെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ പിറന്നു. 89ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനാണ് കര്‍ണാടകയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.
മറ്റൊരു മല്‍സരത്തില്‍ ഒഡീഷയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മിസോറാം തകര്‍ത്തത്. ലാല്‍റൊമാവിയ മിസോറാമിനായി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലാല്‍ബിയക്ലൂ, മല്‍സവദ്വങ്, ലാല്‍റിന്‍പുയ എന്നിവര്‍ ഓരോ ഗോളുകളും അക്കൗണ്ടിലാക്കി. ഒഡീഷയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ പഞ്ചാബിനോടും അഞ്ചു ഗോള്‍ വഴങ്ങി ഒഡീഷ പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it