Alappuzha local

ഗോവയില്‍ നിന്നുള്ള പഠനസംഘം കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് സന്ദര്‍ശിച്ചു

മണ്ണഞ്ചേരി: ഗോവയില്‍ നിന്നുള്ള പഠനസംഘം കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് സന്ദര്‍ശിച്ചു. കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനായാണ് പഠനസംഘം ബാങ്ക് സന്ദര്‍ശിച്ചത്. കാര്‍ഷിക മേഖലയില്‍ ബാങ്കിന്റെ ഇടപെടലുകള്‍, കുടുംബശ്രീ  കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന വായ്പകള്‍, ബാങ്കിന്റെ മറ്റ് പ്രവര്‍ത്തനങ്ങളായ കാര്‍ഷിക ഓപ്പണ്‍ സ്‌കൂള്‍, കാര്‍ഷിക ആശുപത്രി, വനിതാ സെല്‍ഫി എന്നിവയെക്കുറിച്ചെല്ലാം സംഘം ചോദിച്ചറിഞ്ഞു.
ശിശുക്കള്‍ക്ക് വേണ്ടി ബാങ്ക് നടത്തുന്ന നിക്ഷേപ പദ്ധതിയായ ബാലമിത്രയും, വനിതാ സെല്‍ഫിയും, കാര്‍ഷിക ഓപ്പണ്‍ സ്‌കുളും, കാര്‍ഷിക ആശുപത്രിയും പ്രശംസനീയമാണെന്ന് സംഘം വിലയിരുത്തി. നോര്‍ത്ത് ഗോവ പ്രോജക്ട് ഓഫീസര്‍ ശിവാജി ദേശായി, സൗത്ത് ഗോവ പ്രോജക്ട് ആഫീസര്‍ അനുജ ഫല്‍ ദേശായി എന്നിവരുടെ നേതൃത്വത്തിലുള്ള 30 പേരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. കോര്‍ഡിനേറ്റര്‍മാരായ  മായ,  അനിവിശ്വനാഥന്‍ സംഘത്തെ അനുഗമിച്ചു.
ബാങ്ക് പ്രസിഡണ്ട് ജിമുരളീധരന്‍, ബോര്‍ഡ് അംഗങ്ങളായ കെകൈലാസന്‍, വിപ്രസന്നന്‍, അനിലാ ബോസ്, പ്രസന്നകുമാരി, സി.വിജയ, ബാങ്ക് സെക്രട്ടറി പി.ഗീത, കാര്‍ഷിക ഉപദേശക സമിതി കണ്‍വീനര്‍ ജി. ഉദയപ്പന്‍, റ്റി.വി.വിക്രമന്‍ നായര്‍, ആനന്ദന്‍ അഞ്ചാതറ, കെ.രവീന്ദ്രന്‍,വനിതാ സെല്‍ഫി രക്ഷാധികാരി സുദര്‍ശന ഭായി ടീച്ചര്‍ വനിതാ സെല്‍ഫി പ്രസിഡന്റ് ഗ്രീമതി.ഗീതാ കാര്‍ത്തികേയന്‍ കെ.കമലമ്മ, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പഠനസംഘത്തെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it