ഗോവയില്‍ നാളെ ടൂറിസ്റ്റ് ടാക്‌സി പണിമുടക്ക്

പനാജി: വാടക കാറുകള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 15,000 ടാക്‌സികള്‍ നാളെ പണിമുടക്കുമെന്ന് ഗോവയിലെ ടാക്‌സി ഉടമകള്‍ തീരുമാനിച്ചു. വിനോദസഞ്ചാരികളെ സാരമായി ബാധിക്കുന്നതാണ് തീരുമാനം.
വാടക കാറുകളും ബൈക്കുകളും തങ്ങളുടെ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഓള്‍ ഗോവ ടൂറിസ്റ്റ് ടാക്‌സി ഓണേഴ്‌സും സൗത്ത് ഗോവ ടൂറിസ്റ്റ് ടാക്‌സി ഓണേഴ്‌സ് അസോസിയേഷനും പണിമുടക്കുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചത്. തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതോടെയാണ് പണിമുടക്കിനു നിര്‍ബന്ധിതരായതെന്നും തെരുവിലെ ശക്തിപ്രകടനത്തിനപ്പുറത്ത് മറ്റു വഴികളൊക്കെയും സര്‍ക്കാര്‍ തങ്ങളുടെ മുമ്പില്‍ കൊട്ടിയടച്ചതായും ഓള്‍ ഗോവ ടാക്‌സി ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനായക് നാനോസ്‌കര്‍ പറഞ്ഞു. നാളെ ടാക്‌സികള്‍ നിരത്തിലിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it