Flash News

ഗോവയില്‍ ചെന്നൈ തകര്‍ത്താടി; ചെന്നൈ 4- ഗോവ 0

ഗോവയില്‍ ചെന്നൈ തകര്‍ത്താടി;   ചെന്നൈ 4- ഗോവ 0
X
isl

ഫറ്റോര്‍ഡ (ഗോവ): ഒടുവില്‍ ആധികാരിക ജയത്തോടെ ചെന്നൈയ്ന്‍ എഫ്.സി അക്കൗണ്ട് തുറന്നു. ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തരായ എഫ്.സി ഗോവയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് പുതിയ സീസണിലെ ആദ്യ ജയം ചെന്നൈ ആഘോഷിച്ചത്.

ഈ സീസണിലെ ആദ്യ ഹാട്രിക്ക് വീരനായ മെന്‍ഡോസ വലന്‍സിയയുടെ മികവാണ് ചെന്നൈക്ക് വമ്പന്‍ ജയം നേടിക്കൊടുത്തത്. 10, 63, 75 മിനിറ്റുകളിലാണ് കൊളംബിയന്‍ സ്‌ട്രൈക്കര്‍ ചെന്നൈക്കു വേണ്ടി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. എലാനോയാണ് (43ാം മിനിറ്റ്) ചെന്നൈയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍.
Next Story

RELATED STORIES

Share it