Flash News

ഗോവന്‍ കടലിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍ ഫൈനലില്‍

ഗോവന്‍ കടലിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍ ഫൈനലില്‍
X

ചെന്നൈ: ഐഎസ്എല്ലിന്റെ നാലാം സീസണിന്റെ ഫൈനലില്‍ ബംഗളൂരുവും ചെന്നൈയിനും ഏറ്റുമുട്ടും. ഇന്ന്‌ നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ ഗോവയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെന്നൈയിന്റെ ഫൈനല്‍ പ്രവേശനം. ജെ ജെ ലാല്‍പെഖുലുവയുടെ ഇരട്ട ഗോള്‍ നേട്ടമാണ് ചെന്നൈയിന് അനായാസ ജയം സമ്മാനിച്ചത്.
ചെന്നൈയിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തിന്റെ 26ാം മിനിറ്റില്‍ ലാല്‍പെഖുലുവയാണ് ചെന്നൈയിന്റെ അക്കൗണ്ട് തുറന്നത്. മൂന്ന് മിനിറ്റിനുള്ളില്‍ ധനപാല്‍ ഗണേഷും ഗോള്‍ കണ്ടത്തിയപ്പോള്‍ ചെന്നൈയിന്‍ 2-0ന് മുന്നില്‍. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ലീഡ് നിലനിര്‍ത്തിയാണ് ചെന്നൈയിന്‍ കളം പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തമായ പ്രതിരോധം ഗോവ തീര്‍ത്തപ്പോള്‍ ചെന്നൈയിന്റെ മുന്നേറ്റനിര  അല്‍പ്പം വിയര്‍ത്തെങ്കിലും മല്‍സരത്തിന്റെ അവസനാ മിനിറ്റില്‍ ലാല്‍പെഖുലുവ തന്റെ രണ്ടാം ഗോളിലൂടെ ചെന്നൈയിന്റെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ആദ്യ പാദം 1-1 സമനിലയില്‍ കലാശിച്ചതിനാല്‍ ഇരു പാദങ്ങളിലുമായി 4-1 എന്ന നിലയില്‍ ചെന്നൈയിന്‍ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ബംഗളൂരുവും ചെന്നൈയിനും തമ്മിലുള്ള ഫൈനല്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it