ഗോവധ നിരോധനം പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം: വി മുരളീധരന്‍

തൊടുപുഴ: ഗോവധ നിരോധനം പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. തൊടുപുഴ നിയോജകമണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പില്‍ നാലര വര്‍ഷത്തെ

യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധതയെക്കുറിച്ച് സിപിഎമ്മും എല്‍ഡിഎഫും സംസാരിക്കുന്നില്ല. കേരളത്തില്‍ നിരോധിക്കാത്ത ബീഫിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. സോളാര്‍ കേസും കെ എം മാണിയുടെ അഴിമതിയും ഒക്കെ മറന്ന് ബീഫിന് പിന്നാലെ പാഞ്ഞ് ഇടതുപക്ഷം ബിജെപിക്കെതിരേ കുപ്രചാരണം നടത്താന്‍ കാരണം ബിജെപിയുടെ വളര്‍ച്ചയിലുള്ള വെപ്രാളമാണ്.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 24 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണു നിരോധനം വന്നത്. തീവ്ര സ്വഭാവമുള്ള സംഘടനകളുമായാണ് ബിജെപിയെ നേരിടാന്‍ ഇടതുപക്ഷം കൂട്ടുകൂടിയിരിക്കുന്നത്. കോഴിക്കോട് വാണിമേല്‍ പഞ്ചായത്തിലെ സഖ്യം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് അജി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it