Flash News

ഗോവധനിരോധനം ആവശ്യപ്പെട്ട ദര്‍ഗ മേധാവിക്കെതിരേ ഫത്‌വ

ഗോവധനിരോധനം ആവശ്യപ്പെട്ട ദര്‍ഗ മേധാവിക്കെതിരേ ഫത്‌വ
X


ന്യുഡല്‍ഹി: മുത്തലാഖ് പുനഃപരിശോധിക്കണമെന്നും ബീഫ് ഉപേക്ഷണമെന്നും പറഞ്ഞ അജ്മീര്‍ ദര്‍ഗ മേധാവിക്കെതിരെ ഫത്‌വ. സെയ്ദ് സെയ്‌നുള്‍ അബെദിനെതിരെയാണ് ഫത്‌വ പുറപ്പെടുവിച്ചത്. അബെദിന്റെ ആഹ്വാനങ്ങള്‍ അള്ളാഹൂവിന്റെ വചനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജോഥപൂര്‍ ദാരുള്‍ ഉലൂം ഇഷാസിയ മേധാവി ഷേര്‍ മുഹമ്മദ് ഖാന്‍ ഫത്‌വ പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ താനും കുടുംബവും ബീഫ് ഉപേക്ഷിക്കുന്നതായി അബെദിന്‍ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് ആചാരം അവസാനിപ്പിക്കണമെന്നും രാജ്യവ്യാപകമായി ഗോവധ നിരോധനം കൊണ്ടുവരണമെന്നും അബെദിന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സെയ്ദ് സെയ്‌നുള്‍ അബെദിനെ തള്ളിപ്പറഞ്ഞ് സ്വന്തം സഹോദന്‍ സെയ്ദ് അലവുദ്ദീന്‍ അലിമി രംഗത്തെത്തി. അബെദിനെ ഇസ്‌ലാമായി കാണാനാവില്ലെന്നും അജ്മീര്‍ ദര്‍ഗയുടെ പുതിയ മേധാവിയായി തന്നെ നിയമിച്ചുവെന്നും അലിമി പറഞ്ഞു. ഇതിനു പിന്നാലെ തന്നെ തന്റെ മകനെ അജ്മീര്‍ ദര്‍ഗയുടെ ആത്മീയ അധ്യക്ഷനായി നിയമിച്ച് അബെദീനും പ്രസ്താവനയിറക്കി.

[related]
Next Story

RELATED STORIES

Share it