Flash News

ഗോള്‍ അനുവദിച്ചില്ല, തോക്കുമായി ക്ലബ്ബ് ഉടമ മൈതാനത്ത്, പിന്നാലെ ആരാധകരും

ഗോള്‍ അനുവദിച്ചില്ല, തോക്കുമായി ക്ലബ്ബ് ഉടമ മൈതാനത്ത്, പിന്നാലെ ആരാധകരും
X


ഏതന്‍സ്: ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ ഏതന്‍സും പാവോകും തമ്മില്‍ നടന്ന മല്‍സരത്തിനിടെ പാവോക് ക്ലബ്ബ് ഉടമ തോക്കുമായി മൈതാനത്ത്. ചിര വൈരികളുടെ പോരാട്ടത്തില്‍ ഗോള്‍ നിഷേധിച്ച റഫറിയുടെ നടപടിയില്‍ പ്രകോപിതനായി പാവോക ഉടമ ഇവാന്‍ സവിഡാസാണ് ഫുട്‌ബോള്‍ മല്‍സരത്തിനിടയിലേക്ക് തോക്കുമായെത്തിയത്. മല്‍സരത്തിന്റെ 90ാം മിനിറ്റിലാണ് കളിക്കളത്തെ ഞെട്ടിച്ച നടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പാവോക് നേടിയ ഗോള്‍ റഫറി ആദ്യം ഗോളനുവദിച്ചെങ്കിലും പിന്നീട് ഓഫ് സൈഡായി വിധിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് അംഗരക്ഷകര്‍ക്കൊപ്പം ഇവാന്‍ മൈതാനത്തിലേക്കെത്തിയത്. തൊട്ടുപിന്നാലെ പാവോക് ആരാധകരും മൈതാനത്തിലേക്കിറങ്ങിയതോടെ മല്‍സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങും മുമ്പേ കളി ഉപേക്ഷിക്കേണ്ടി വന്നു. ഏതന്‍സാണ് ലീഗില്‍ ഇപ്പോള്‍ ഒന്നാമത്. പാവോക് മൂന്നാമതാണ്. സംഭവം വിവാദമായതോടെ ക്ലബ്ബിനും ഉടമയ്ക്കുമെതിരേ നിയമനടപടികള്‍ ഉണ്ടാവും.
Next Story

RELATED STORIES

Share it