Flash News

ഗോളടിയില്‍ മെസ്സിക്കൊപ്പം ഛേത്രി

ഗോളടിയില്‍ മെസ്സിക്കൊപ്പം ഛേത്രി
X

മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നിലവിലെ താരങ്ങളില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി സുനില്‍ ഛേത്രി. ഇരുവരുടെയും അക്കൗണ്ടില്‍ 64 ഗോളുകളാണുള്ളത്. 124 മല്‍സരങ്ങളില്‍ നിന്നാണ് മെസ്സി 64 ഗോള്‍ നേടിയതെങ്കില്‍ 102 മല്‍സരങ്ങളില്‍ നിന്നാണ് ഛേത്രി 64 ഗോളുകള്‍ സ്വന്തമാക്കിയത്.  ഈ സടൂര്‍ണമെന്റില്‍ മാത്രം എട്ട് ഗോളുകളാണ് ഛേത്രി അടിച്ചെടുത്തത്. ഒരു ടൂര്‍ണമെന്റിലെ ഛേത്രിയുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. 2011ലെ സാഫ് കപ്പില്‍ ആറ് ഗോളുകള്‍ നേടിയതായിരുന്നു ഇതുവരെ ഛേത്രിയുടെ മികച്ച പ്രകടനം.
Next Story

RELATED STORIES

Share it