Flash News

ഗോരക്ഷകര്‍ക്ക് ബിജെപിയുമായി ബന്ധമില്ല : ഗഡ്കരി



ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരു പറഞ്ഞ് അക്രമം നടത്തുന്നവരെ ബിജെപിയുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ എല്ലാവരുടെയും വികസനമാണ് ലക്ഷ്യംവയ്ക്കുന്നത്. ന്യൂനപക്ഷങ്ങളോടോ ദലിതുകളോടോ വിവേചനമില്ല. ഏതെങ്കിലും കാവിധാരികള്‍ ചെയ്തുകൂട്ടുന്ന അക്രമവുമായി ബിജെപിയെ ബന്ധിപ്പിക്കുന്നത് ശരിയല്ല. ഗോരക്ഷയുടെയും മറ്റും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്നും ബിജെപി മുന്‍ അധ്യക്ഷന്‍കൂടിയായ ഗഡ്കരി പറഞ്ഞു.
Next Story

RELATED STORIES

Share it