Flash News

ഗോമാതാവിന് ഭീഷണിയായി 'കങ്കാരു ദൈവം'

ഗോമാതാവിന് ഭീഷണിയായി കങ്കാരു ദൈവം
X


ബീഹാര്‍: പശുവിനെ ദൈവമാക്കി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടക്ക് ആരാധനക്ക് പുതിയ മൃഗത്തെ കണ്ടെത്തി ബീഹാറിലെ ജനങ്ങള്‍. കങ്കാരുവിന്റെ രൂപത്തിലുള്ള ഡസ്റ്റ് ബിന്‍ ആണ് ഇവരുടെ പുതിയ 'ദൈവം'. ബീഹാറിലെ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കങ്കാരുവിന്റെ രൂപത്തിലുള്ള ഡസ്റ്റ് ബിന്നിനെ ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ തൊഴുന്നതും കാണിക്കയിടുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചാത് പൂജയോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ കങ്കാരുവിന്റെ രൂപത്തിലുള്ള ഡസ്റ്റ് ബിന്നില്‍ വെള്ളം തളിക്കുകയും പൂമാലയിട്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ ദൃശ്യം ഡല്‍ഹി സ്വദേശി അനില്‍ തോമസ് ആണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

https://youtu.be/qGTn-CS3XT4
Next Story

RELATED STORIES

Share it