ഗോമാംസം കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ തലവെട്ടും: ബിജെപി നേതാവ്

ശിവമോഗ: ഗോമാംസം കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തലവെട്ടുമെന്ന് ബിജെപി നേതാവ്. ശിവമോഗ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റും ബിജെപി പ്രാദേശിക നേതാവുമായ എസ് എ ന്‍ ചന്നബാസപ്പയാണ് മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയത്. ചന്നബാസപ്പയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. താ ന്‍ മാട്ടിറച്ചി കഴിക്കുമെന്നും ആരുണ്ടു ചോദിക്കാനെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗോമാതാവിന്റെ കഴുത്തില്‍ പിടിക്കുമെന്നു പറയാന്‍ നിങ്ങ ള്‍ക്കെങ്ങനെ ധൈര്യം വന്നു. ഗോമാംസം കഴിക്കുമെന്ന് നിങ്ങ ള്‍ പരസ്യമായി പ്രഖ്യാപിച്ചു. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ ശിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വന്ന് ഗോമാംസം കഴിക്കൂ. പിന്നെ യാതൊരു സംശയവും വേണ്ട ആ ദിവസം തന്നെ നിങ്ങളുടെ കഴുത്തു വെട്ടിയിരിക്കുമെന്നും ചന്നബാസപ്പ പറഞ്ഞു. ഒരു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചന്നബാസപ്പയുടെ പ്രസ്താവന ഏറെ പ്രകോപനപരമാണെന്നാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞത്. പ്രസ്താവന സത്യമാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിനെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി നേതാക്കള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ഇത്തരം ഭീഷണികള്‍ മുഴക്കുന്നത്. താന്‍ മാട്ടിറച്ചി കഴിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതെങ്ങനെയാണ് ഭൂരിപക്ഷ സമുദായത്തിനു ദ്രോഹമാവുന്നത്. നമ്മള്‍ മറ്റുള്ള ഇറച്ചികളും ഭക്ഷിക്കുന്നില്ലെ? ഭക്ഷണശീലം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ ഇടപെടുന്നത് ഭരണഘടനയ്‌ക്കെതിരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയതിന് ചന്നബാസപ്പയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് ശിവമോഗ പോലിസ് സൂപ്രണ്ട് രവി ചന്നന്നാവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it