ഗോധ്ര: ബിജെപി ആസൂത്രണം ചെയ്തതെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാക്കള്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് നിരവധി കര്‍സേവകരടക്കം 59 പേര്‍ മരിക്കാനിടയായ അപകടം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാക്കള്‍. ഗോധ്ര ദുരന്തം നടന്നില്ലായിരുന്നുവെങ്കില്‍ ആ വര്‍ഷാവസാനം നടന്ന തിരഞ്ഞെടുപ്പിലൂടെ മോദി മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടില്ലായിരുന്നുവെന്നും പട്ടേല്‍ നേതാക്കളായ രാഹുല്‍ ദേശായി, ലാല്‍ഭായ് പട്ടേല്‍ എന്നിവര്‍ പറഞ്ഞു.ബിജെപി മൗലികമായി ഒരു വര്‍ഗീയപ്പാര്‍ട്ടിയാണ്. മുസ്‌ലിം വിദ്വേഷത്തിന്റെ പുറത്താണ് വര്‍ഷങ്ങളായി അവര്‍ തങ്ങളുടെ ആശയം വളര്‍ത്തുന്നത്- ദേശായി പറഞ്ഞു. താന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ നടന്ന ഗോധ്ര ദുരന്തത്തിന്റെ വീഡിയോദൃശ്യങ്ങള്‍ അന്ന് ക്ലാസില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും ഹിന്ദുക്കള്‍ ഐക്യത്തോടെ മുന്നോട്ടുവന്നില്ലെങ്കില്‍ മുസ്‌ലിംകള്‍ എല്ലാവരെയും കൊന്നുകളയുമെന്ന സന്ദേശം പ്രചരിപ്പിക്കാനായിരുന്നു ഇത് ചെയ്തതെന്നും ദേശായി പറഞ്ഞു.ദേശായിയുടേതിന് സമാനമായ അഭിപ്രായം തന്നെ പതിഥര്‍ ആന്ദോളന്‍ സമിതിയുടെ മറ്റൊരു നേതാവായ ലാല്‍ജിഭായ് പട്ടേലും പങ്കുവച്ചു. തീര്‍ച്ചയായും ഗോധ്ര ദുരന്തവും തുടര്‍ന്നു നടന്ന കലാപവും ആസൂത്രണം ചെയ്തത് ബിജെപി തന്നെയാണ്. ഇപ്പോള്‍ ഇത് ഞങ്ങള്‍ക്കു വ്യക്തമായിരിക്കുകയാണ്. പക്ഷേ, അന്നിത് ഞങ്ങളറിഞ്ഞിരുന്നില്ല. മുമ്പ് മുസ്‌ലിംകളെ പീഡിപ്പിച്ച ബിജെപി ഇപ്പോള്‍ പട്ടേല്‍ സമുദായത്തെയാണ് നോട്ടമിട്ടിരിക്കുന്നതെന്ന് പറഞ്ഞ ലാല്‍ജിഭായ് പട്ടേല്‍, പട്ടേല്‍ സംവരണ നേതാക്കള്‍ നിലവില്‍ തന്നെ ഒബിസി, ഠാക്കൂ ര്‍ വിഭാഗവുമായും മുസ്‌ലിംകളുമായും ബന്ധം വളര്‍ത്തിയെടുക്കുകയാണെന്നും ഒരുപക്ഷേ, സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി രൂപപ്പെട്ടേക്കാമെന്നും പറഞ്ഞു.
Next Story

RELATED STORIES

Share it