wayanad local

ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം



മാനന്തവാടി: വയനാടിന് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറഞ്ഞെങ്കിലും  മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി തിരുനെല്ലി ആശ്രമം ഗവ. ഹൈസ്‌കൂള്‍ അഭിമാനനേട്ടം കൈവരിച്ചു. 30 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി 30 പേരെയും ഉപരി പഠനത്തിനര്‍ഹരാക്കാന്‍ വിദ്യാലയത്തിനു സാധിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച 86 ശതമാനത്തില്‍ നിന്നാണ് ആശ്രമം സ്‌കൂള്‍ ഇത്തവണ നൂറിലേക്ക് കുതിച്ചു ചാടിയത്. അടിയ, പണിയ വിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും വിദ്യാലയത്തിനു നൂറു ശതമാനം വിജയം നേടാന്‍ സാധിച്ചത് പ്രധാന്യാധ്യാപകന്‍ വി മോഹനന്റെ നേതൃത്വത്തില്‍ മറ്റു അധ്യാപകര്‍ നടത്തിയ ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങളാണ്. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍  മോഡല്‍  റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി എട്ടാം തവണയും നൂറു ശതമാനം വിജയം നേടിയതും ശ്രദ്ധയാകര്‍ഷിച്ചു. എസ്.ടി. വിഭാഗത്തില്‍ പെട്ട 32 കുട്ടികളും എസ്.സി വിഭാഗത്തിലുള്ള ഒരു കുട്ടിയുമാണ് ഇവിടെ നിന്നും പരീക്ഷയെഴുതി വിജയിച്ചത്. തുടര്‍ച്ചയായി 20ാം  തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ കുട്ടികളേയും വിജയിപ്പിച്ച് എം.ജി.എം എച്ച് എസ് എസ് ചരിത്രനേട്ടം കൈവരിച്ചു. പരീക്ഷ എഴുതിയ 105 കുട്ടികളില്‍ 16 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലുംഎ പഌസ് ഗ്രേഡ്  ലഭിച്ചു. 30 കുട്ടികള്‍ക്ക് ഒരു വിഷയത്തിനാണ്  എ പഌസ് നഷ്ടമായത്. വിജയികളെ മാനേജ്‌മെന്റും പി.ടി.എ യും അനുമോദിച്ചു. മാനേജര്‍ ഫാ.സഖറിയ വെളിയത്ത്, പ്രിന്‍സിപ്പല്‍  മാത്യു സഖറിയ, പി.ടി.എ പ്രസിഡന്റ് പി വി എസ് മുസ സംസാരിച്ചു.
Next Story

RELATED STORIES

Share it