malappuram local

ഗോതമ്പു കടത്താന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുത്തു

താനൂര്‍:  ഗോഡൗണില്‍ നിന്നും ഗോതമ്പ് കടത്താന്‍ ശ്രമിച്ചതിനെ  തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമയ്‌ക്കെതിരേ അവശ്യസാധന നിയമപ്രകാരം കേസടുത്തതായും ഗോതമ്പ് ഉള്‍പ്പെടെ വാഹനം കണ്ടു കെട്ടുന്നതിന് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയതായും  സപ്ലൈ ഓഫിസര്‍ ഫൈസല്‍ പറവത്ത് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ആറോടെ തയ്യാല അങ്ങാടിയില്‍ വെച്ചാണ് നാട്ടുകാര്‍ ലോറി തടഞ്ഞുവച്ചത്.  കണ്ണന്തളി റേഷന്‍ കടയിലേക്ക് വന്ന ലോറിയില്‍ നിന്നു അരി മാത്രം ഇവിടെ ഇറക്കിയ ശേഷം ഗോതമ്പുമായി തെയ്യാല ഭാഗത്തേക്ക്  പോവുന്നതിനിടെയാണ് സംശയം തോന്നിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. തുടര്‍ന്ന് ഉേദ്യാഗസ്ഥരും പോലിസും സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളാഞ്ചേരി ഭാഗത്തേക്ക് കൊണ്ടു പോവുകയാണെന്നാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ലോറി ഡ്രൈവറെയും ഉടമയെയും കണ്ടെത്താനായില്ല. തുടര്‍ന്ന് താനൂര്‍ ഗോഡൗണ്‍ പരിധിയില്‍ വരുന്ന മുഴുവന്‍ റേഷന്‍ കടകളിലും പരിശോന ആരംഭിച്ചു. പല റേഷന്‍ കടകളിലും ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഗോഡൗണില്‍ നിന്നും സാധനങ്ങള്‍ കയറ്റിയ ശേഷം റേഷന്‍ കടകളില്‍  എത്തുന്നതിന് മുമ്പെ തന്നെ ഇടനിലക്കാര്‍ ഇടപെട്ടുള്ള മറിച്ച് വില്‍പ്പന നടക്കുന്നതായ പരാതിയാണ് ഉയര്‍ന്നിട്ടുള്ളത് എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യതയോടെയുള്ള  ഒരു പരിശോധനക്കും ബന്ധപ്പെട്ടവര്‍ മുതിരുന്നില്ലന്നാക്ഷേപവും ഉണ്ട്. സംഭവത്തില്‍ വിശദമായ അേന്വഷണം വേണമെന്നാവശ്യവും നാട്ടുകാരില്‍ ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it