ernakulam local

ഗോഡൗണുകള്‍ വെള്ളത്തില്‍ : ലക്ഷങ്ങളുടെ ചരക്ക് നശിച്ചു



മട്ടാഞ്ചേരി: ശക്തമായ വേനല്‍മഴയില്‍ ഗോഡൗണുകളില്‍ വെള്ളം കയറി മട്ടാഞ്ചേരിയില്‍ ലക്ഷങ്ങളുടെ ചരക്ക് നശിച്ചു. മട്ടാഞ്ചേരി ബസാറിലെ ധാന്യ വിപണികളിലെ 10 ഓളം ഗോഡൗണുകളിലാണ് കഴിഞ്ഞ മഴയില്‍ വെള്ളം കയറിയത്. ഇവിടങ്ങളില്‍ സുക്ഷിച്ച മുളക്, മല്ലി, അരി, പയറു വര്‍ഗങ്ങള്‍ എന്നിവയാണ് വെള്ളം കയറി ഉപയോഗശൂന്യമായത്. ഏതാണ്ട് അഞ്ചു ലക്ഷത്തിലെറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ബസാര്‍ റോഡിലെ കാനകള്‍ മാലിന്യവും മണ്ണുമായി നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണെന്നും അനധികൃതമായ കെട്ടിട ഹോട്ടല്‍ നിര്‍മാണങ്ങളും മഴവെള്ളക്കെട്ടിനിടയാക്കിയതായാണ് തൊഴിലാളികള്‍ പറയുന്നത്. പഴയകാല കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണുകളില്‍ ഏറെയും വെള്ളക്കെട്ട് ഭീതിയിലാണ്. വ്യാപാരത്തിലെ ഇടിവിനൊപ്പം വ്യാപാരത്തിനായി കൊണ്ടുവന്ന ചരക്കുകള്‍ നശിച്ചതിലൂടെയും വന്‍നഷ്ടമാണ് തങ്ങള്‍ക്കുണ്ടായിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ബസാറില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അനധികൃത കെട്ടിട നിര്‍മാണ ത്തിന് നഗരസഭാധികൃതര്‍ മൗനസമ്മതം നല്‍കിയതായും. ഇത് ഈ മേഖലയില്‍ വെള്ളക്കെട്ടിനിടയാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it