Flash News

ഗോഡ്‌സെയുടെ രാജ്യമാക്കാനുള്ള നീക്കം ചെറുക്കണം: ഇ അബൂബക്കര്‍

ഗോഡ്‌സെയുടെ രാജ്യമാക്കാനുള്ള നീക്കം ചെറുക്കണം: ഇ അബൂബക്കര്‍
X
E-Abu-backer600

കോഴിക്കോട്: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടിന് (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) പകരം ഗോഡ്‌സെയുടെ സ്വന്തം രാജ്യമാക്കാനുള്ള യുഡിഎഫ്-ആര്‍എസ്എസ് നീക്കം ചെറുക്കണമെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍. കൊടുവള്ളി മണ്ഡലം എസ്ഡിപിഐ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശു വര്‍ഗ്ഗീയത കേരളത്തില്‍ നടപ്പിലാക്കാനാണ് പേരാമ്പ്രയില്‍ ബിജെപി ശ്രമിച്ചത്. പ്രവീണ്‍ തൊഗാഡിയയുടെ കേസുകള്‍ ഉമ്മന്‍ചാണ്ടി പിന്‍വലിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയവരെ വരെ ദേശദ്രോഹികളായി ചിത്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തിക്കൊണ്ടിരിക്കെ യുഡിഎഫും ബിജെപിയും നടത്തുന്ന രഹസ്യധാരണകള്‍ സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.

ബിജെപിയെ മാറ്റിനിര്‍ത്തുക എന്നുള്ളത് എസ്ഡിപിഐയുടെ മാത്രം കടമയല്ല. എല്ലാവരും ഒന്നിക്കണം. ബിഹാറിലേതുപോലെ ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും പൊതുസ്വതന്ത്രനെ നിര്‍ത്തിയാല്‍ എസ്ഡിപിഐ സഹകരിക്കും. കേരളത്തില്‍ യുഎപിഎ നടപ്പിലാക്കിയ സിപിഎം പുലിവാല്‍ പിടിച്ചിരിക്കയാണ്. കമ്മ്യൂണിസ്റ്റുകളെ ഫിനിഷ് ചെയ്യുമെന്ന് സര്‍ സിപിയും എസ്ഡിപിഐയെ ഫിനിഷ് ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നാം മനസ്സിലാക്കണം. പട്ടാളക്കാരന്റെ പിതാവിനെ ദാദ്രിയില്‍ അടിച്ചുകൊല്ലുമ്പോള്‍ മോഹന്‍ലാലിന്റെ പട്ടാളസ്‌നേഹത്തിന് ഓര്‍മക്കുറവ് സംഭവിക്കുന്നു. സഹിഷ്ണുതയുടെ ഭാരതമാണ് നമുക്കുവേണ്ടത്. അതിന് ഭയമില്ലാത്ത വിശപ്പില്ലാത്ത ഇന്ത്യയുണ്ടാവണം. ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണം.

യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ എടുത്തുകളയണം. കേരളത്തിലെ നിലവിലെ രാഷ്ട്രീയത്തില്‍ ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദലായി എസ്ഡിപിഐ തിരഞ്ഞെടുപ്പിനെ നേരിടും. അറബിക് സര്‍വകലാശാല വിഷയത്തില്‍ മുസ്‌ലിംലീഗിന് യാതൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അഴിമതിയിലും അക്രമത്തിലും വര്‍ഗ്ഗീയതയിലും മുന്നില്‍ നില്‍ക്കുന്ന യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും ബദലായി യഥാര്‍ഥ ജനപക്ഷമായി എസ്ഡിപിഐ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി പി യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സലീം കാരാടി, ഇ നാസര്‍, സി പി മജീദ് ഹാജി, അസീസ് മാസ്റ്റര്‍, റോബിന്‍ ജോസ്, സിദ്ധീഖ് കാരാടി സംസാരിച്ചു.
Next Story

RELATED STORIES

Share it