kozhikode local

ഗോകുല്‍ ജിത്തിന് ആധുനിക കസേര നല്‍കി

നാദാപുരം: ആവോലം സൗഹൃദ കൂട്ടായ്മയില്‍ ഗോകുല്‍ ജിത്തിന് ആധുനിക സൗകര്യമുള്ള ചക്ര കസേര ലഭിച്ചു. ആവോലം പുളിയുള്ളതില്‍ കുഞ്ഞിരാമന്റെ മകന്‍ ഗോകുല്‍ ജിത്തിന് വേണ്ടിയാണ് നാട് ഒന്നിച്ചത്. രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നാട്ടുകാര്‍ ഇലക്ട്രോണിക് കസേര വാങ്ങി നല്‍കിയത്.
ഏഴാം ക്ലാസുവരെ സ്‌കൂളിലേക്ക് നടന്നുപോയിരുന്ന ഗോകുല്‍ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ച് നടക്കാന്‍ പറ്റാതാവുകയായിരുന്നു. പഠിത്തത്തില്‍ മിടുക്കനായ ഗോകുല്‍ പത്താംതരം നല്ല മാര്‍ക്കോടെ പാസാവുകയും പ്ലസ് ടുവിനും ചേര്‍ന്നു. മകനെ സ്‌കൂളില്‍ കൊണ്ടുവിടാനായി ഓട്ടോറിക്ഷയും ഏര്‍പ്പാടാക്കിയിരുന്നു.
ബിഎസ്എന്‍എല്ലിലെ കരാര്‍ ജീവനക്കാരനായ കുഞ്ഞിരാമന് ജോലി ഒഴിവാക്കി എല്ലാ ദിവസവും ഗോകുലിനെ കോളജില്‍ എത്തിക്കാനുള്ള പ്രയാസം കാരണം പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. ഇതിനിടയില്‍ ഹൃസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഗോകുല്‍ വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ ജോലികള്‍ ചെയ്തിരുന്നു.പിതാവിന്റെ സുഹൃത്തുക്കള്‍ മുന്‍കൈയ്യെടുത്താണ് സൗഹൃദ കൂട്ടായ്മ രണ്ട് ലക്ഷത്തോളം വില വരുന്ന ഇലക്ട്രോണിക്‌സ് ചക്ര കസേര വാങ്ങിച്ചത്.
സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ചക്ര കസേര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വളപ്പില്‍ കുഞ്ഞമ്മത് ഗോകുലിന് കൈമാറി. വീട്ടില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുജിത പ്രമോദ് അധ്യക്ഷത വഹിച്ചു.ആവോലം രാധാകൃഷ്ണന്‍, കളത്തില്‍ മൊയ്തു ഹാജി, കെ ഹേമചന്ദ്രന്‍, അനുപാട്യംസ്, പ്രഭാകരന്‍ അനാമിക, നന്തോത്ത് ദാമോദരന്‍, എ കെ സുകുമാരന്‍, സി കെ ദാമു, എം കെ ജോഷി, കുറ്റിയില്‍ സജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it