Flash News

ഗോകുലത്തെ വീഴ്ത്തി ബംഗളൂരു ക്വാര്‍ട്ടറില്‍

ഗോകുലത്തെ വീഴ്ത്തി ബംഗളൂരു ക്വാര്‍ട്ടറില്‍
X

കൊല്‍ക്കത്ത: ഹീറോ സൂപ്പര്‍ കപ്പില്‍ ഗോകുലം കേരള എഫ്‌സിയെ തകര്‍ത്ത് ബംഗളൂരു എഫ്‌സി ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബംഗളൂരു വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ തോല്‍വി. ആദ്യ പകുതിയുടെ 33ാം മിനിറ്റില്‍ കിസേക്കയിലൂടെ ഗോകുലം മുന്നിട്ട് നിന്നപ്പോള്‍ 70ാം മിനിറ്റില്‍ മിക്കുവിലൂടെ ബംഗളൂരു സമനില ഒപ്പിച്ചു. പിന്നീടുള്ള സമയത്ത് ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടെങ്കിലും എക്‌സ്ട്രാ ടൈമില്‍ ഉദാന്ത സിങിലൂടെ ബംഗളൂരു ജയം പിടിക്കുകയായിരുന്നു. തോല്‍വിയോടെ ഗോകുലം പുറത്തുപോയപ്പോള്‍ ബംഗളൂരു ക്വാര്‍ട്ടറിലും സീറ്റുറപ്പിച്ചു.
Next Story

RELATED STORIES

Share it